അന്തംവിട്ട് നാട്ടുകാര്‍... ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലോട്ടറിയെടുത്ത അന്നമ്മയെ ഭാഗ്യദേവത തുണച്ചു; പാലാ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയായ അന്നമ്മയ്ക്ക് ഇത്തവണത്തെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചു

അപൂര്‍വവങ്ങളിലപൂര്‍വം മാത്രമാണ് ഭാഗ്യദേവത തുണയ്ക്കാറുള്ളത്. ഇത്തവണ കോട്ടയം പാലായിലെ അന്നമ്മയേയാണ് ഭാഗ്യം തുണച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുവാന്‍ കാരുണ്യ ലോട്ടറി എടുത്തുതുടങ്ങിയ അന്നമ്മയ്ക്ക് ഭാഗ്യമിത്രയില്‍ ഭാഗ്യം കടാക്ഷിച്ചു. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയായ അന്നമ്മയ്ക്കാണ് ഇത്തവണത്തെ ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.
പന്ത്രണ്ടാംമൈല്‍ മഠത്തിപ്പറമ്പില്‍ ഷൈജുവിന്റെ ഭാര്യയായ അന്നമ്മ 2004 മുതല്‍ പാലായിലെ വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ ജീവനക്കാരിയാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മുരിക്കുംപുഴയില്‍നിന്നാണ് ലോട്ടറി വാങ്ങിയത്.
കാരുണ്യ ചികിത്സാ പദ്ധതിക്കായി തുടങ്ങിയ കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നല്‍കാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്. പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോള്‍ അത് എടുത്തുതുടങ്ങി.
ഭര്‍ത്താവ് ഷൈജു ഹോട്ടല്‍ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ തൊഴില്‍ മുടങ്ങിയിരിക്കുകയാണ്. വീട്ടിലെ കടബാധ്യതകള്‍ ഒഴിവാക്കുന്നതിനായി പണം വിനിയോഗിക്കുമെന്ന് അന്നമ്മ പറയുന്നു. സമ്മാനാര്‍ഹമായ ടിക്കറ് എസ്.ബി.ഐ. പാലാ ടൗണ്‍ ശാഖയില്‍ ഏല്‍പിച്ചു. തിരുവോണം ലക്കി സെന്ററാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മുരിക്കുംപുഴയില്‍ നിന്നാണ് ലോട്ടറി വാങ്ങിയത്. പന്ത്രണ്ടാംമൈല്‍ മഠത്തിപ്പറമ്പില്‍ ഷൈജുവിന്റെ ഭാര്യയാണ് അന്നമ്മ. കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നല്‍കാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്.
പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോള്‍ അത് എടുത്തുതുടങ്ങി. കോവിഡ് വ്യാപിച്ചതോടെ ഭര്‍ത്താവിന്റെ തൊഴില്‍ മുടങ്ങിയതോടെ ആകെ വിഷമിച്ചിരുന്നു. ആ കഷ്ടപ്പാടിനൊടുവില്‍ ഭാഗ്യദേവത കനിഞ്ഞ സന്തോഷത്തിലാണ് പാലാ സ്വദേശിനിയായ അന്നമ്മ ഷൈജു.
സംസ്ഥാന ഭാഗ്യക്കുറിയുടെ ഒരു കോടി രൂപാ വീതം ഒന്നാം സമ്മാനം ലഭിക്കുന്ന അഞ്ച് പേരിലൊരാളാണ് അന്നമ്മ. ഭാഗ്യമിത്ര ലോട്ടറിയുടെ ആറാമത് നറുക്കെടുപ്പാണ് പന്ത്രണ്ടാം മൈല്‍ മടത്തില്‍പറമ്പില്‍ അന്നമ്മയെ കോടിപതിയാക്കിയത്. സാമ്പത്തികമായി ഏറെ കഷ്ടപ്പാട് അനുഭവിക്കുമ്പോഴാണ് ഭാഗ്യത്തിന്റെ രൂപത്തില്‍ ആശ്വാസമെത്തിയത്.
വീട്ടിലേക്കുള്ള യാത്രാമധ്യേ ഭര്‍ത്താവിനെ കൊണ്ടാണ് ലോട്ടറി എടുപ്പിച്ചത്. വീട് നിര്‍മ്മിച്ചതിന്റെ കടം വീട്ടുകയെന്നതാണ് അന്നമ്മയുടെ പ്രധാന ആഗ്രഹം. ബിവി 244770 നമ്പര്‍ ടിക്കറ്റാണ് അന്നമ്മയ്ക്ക് സന്തോഷം കൊണ്ടെത്തിച്ചത്. തങ്ങളുടെ കഷ്ടപ്പാടിനൊടുവില്‍ ദൈവം നല്‍കിയ വലിയൊരുനുഗ്രഹമായാണ് അന്നമ്മയും കുടുംബവും ഇത് കാണുന്നത്.
"
https://www.facebook.com/Malayalivartha