കാലം മാറി കഥയും... രാമായണത്തിന് കാടുമായി വലിയ ബന്ധമുള്ളപ്പോള്‍ കര്‍ക്കിടക മാസത്തില്‍ ചര്‍ച്ചയായി കാട്ടിലെ മരംമുറിയും സിപിഐയുടെ രാമായണ മാസവും; രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്ത്; ക്ലാസെടുക്കാന്‍ നേതാക്കള്‍ വന്നതോടെ അന്തം വിട്ട് ബിജെപിക്കാര്‍

സിപിഐയെ ഏറ്റവും അധികം ഉലയ്ക്കുന്ന വിഷയമാണ് കാട്ടിലെ മരംമുറി. രാമായണത്തിന് വനവുമായി വലിയ ബന്ധമാണുള്ളത്. 14 വര്‍ഷമാണ് രാമന്‍ വനത്തില്‍ കഴിഞ്ഞത്. ഇപ്പോഴിതാ കര്‍ക്കിടക മാസത്തില്‍ രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ രംഗത്തെത്തുകയാണ്. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് രംഗത്തെത്തിയത്.
രാമായണത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് പറയാനെത്തുന്നതു പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍. 25ന് ആരംഭിച്ച പരമ്പര നാളെ അവസാനിക്കും. പരിപാടിക്കു മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു ലഭിക്കുന്നതെന്നു ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് പറഞ്ഞു.
രാമായണവും ഇന്ത്യന്‍ പൈതൃകവും എന്ന പേരിലാണു പ്രഭാഷണങ്ങള്‍. രാമായണത്തെ ചിലര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ബഹുസ്വരതയെക്കുറിച്ച് സമൂഹത്തോടു പറയുകയാണു ലക്ഷ്യമെന്നു കൃഷ്ണദാസ് പറയുന്നു. അതിനുള്ള ആലോചനകളാണു പ്രഭാഷണ പരമ്പരയിലേക്കെത്തിയത്. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, എം.എം.സചീന്ദ്രന്‍, എം.കേശവന്‍ നായര്‍, എ.പി.അഹമ്മദ് എന്നിവരുടെ പ്രഭാഷണങ്ങള്‍ കഴിഞ്ഞു.
എഴുത്തിന്റെ രാമായണം എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി ഇന്നും ചില രാമായണ ചിന്തകള്‍ എന്ന വിഷയത്തില്‍ പാര്‍ട്ടി ജില്ലാ അസി.സെക്രട്ടറി അജിത് കൊളാടി നാളെയും പ്രഭാഷണം നടത്തും. വൈകിട്ട് 7ന് സിപിഐ ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്ബുക് പേജില്‍ ലൈവായി കേള്‍ക്കാം.
കര്‍ക്കിടക മാസത്തില്‍ ഓണ്‍ലൈന്‍ രാമായണ പ്രഭാഷണ പരമ്പരയുമായി സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ രംഗത്തെത്തിയത്. രാമായണത്തിന്റെ മറ്റൊരു ശൈലിയില്‍ ഉള്ള ആഖ്യാനം ആണ് പ്രഭാഷണം കൊണ്ട് സിപിഐ ലക്ഷ്യമിടുന്നത്. ഹൈന്ദവ വിശ്വാസികള്‍ക്ക് മാത്രം അല്ല കമ്യൂണിസ്റ്റുകാര്‍ക്കും ഇപ്പോള്‍ കര്‍ക്കിടകം രാമായണ മാസമാണ്. സിപിഐ മലപ്പുറം ജില്ലാ നേതൃത്വം ഒരാഴ്ച നീളുന്ന ഓണ്‍ലൈന്‍ രാമായണ പ്രഭാഷണ പരമ്പരയ്ക്ക് ആണ് തുടക്കമിട്ടത്. മുന്‍പ് രാമായണ മാസാചരണം പോലെ ഉള്ള കാര്യങ്ങളെ എതിര്‍ത്തവര്‍ ഇപ്പോള്‍ എന്ത് കൊണ്ട് രാമായണ പ്രഭാഷണം സംഘടിപ്പിക്കുന്നു എന്ന ചോദ്യത്തിന് സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് മാസ്റ്റര്‍ ഇങ്ങനെ മറുപടി നല്‍കുന്നു.
സിപിഐ നേതാക്കള്‍ പണ്ട് തന്നെ രാമായണത്തെ സമീപിച്ചിട്ടുണ്ട്.. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആയിരുന്ന മലപ്പുറം ജില്ലക്കാരന്‍ കൂടിയായ സഖാവ് കോളാടി 1995 ല്‍ അദ്ദേഹത്തിന്റെ അഖ്യാനത്തില്‍ ഗദ്യ രൂപത്തില്‍ രാമായണം എഴുതിയിട്ടുണ്ട്.. മുല്ലക്കര രത്‌നാകരന്‍ തിരുവനന്തപുരത്ത് രാമായണ പരമ്പര തന്നെ നടത്തി... ഇന്ത്യയുടെ പൈതൃകം തൊട്ടറിഞ്ഞ് പോകണം എന്ന നിലപാട് ഉളളവര്‍ ആയിരുന്നു ആദ്യ കാല നേതാക്കള്‍ ആയ സഖാവ് കെ ദാമോദരന്‍ അടക്കം ഉളളവര്‍ .. ചിലതെല്ലാം തിരസ്‌കരിക്കപ്പെട്ടു എന്നത് ശരി ആണ്.. എന്നാല്‍ അങ്ങനെ അല്ല വേണ്ടത്.. അതെല്ലാം ഒന്ന് കൂടി പുനര്‍ വായിക്കണം. ഇതെല്ലാം സംഘപരിവാര്‍ ശക്തികള്‍ക്ക് തീറെഴുതി കൊടുക്കുക അല്ല വേണ്ടത് എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ ആണ് രാമായണ പ്രഭാഷണ പരമ്പര. '
7 ദിവസം 7 വ്യത്യസ്ത പ്രമേയം അങ്ങനെ ആണ് പ്രഭാഷണ പരമ്പര. 7 ദിവസം എന്നത് മതിയായ സമയം അല്ല. ഓരോ പ്രഭാഷകരും വ്യത്യസ്ത ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ക്കെല്ലാം കാലികമായി ഉത്തരം കണ്ടെത്താന്‍ കഴിയുക എന്നതാണ് പ്രധാനം. രാമായണം ഇടത് ശൈലിയില്‍ വ്യാഖ്യാനിക്കുന്നു എന്ന് പറയുന്നില്ല. എന്നാല്‍ പുരോഗമന വീക്ഷണത്തിന്റെ സമീപനം, സാമൂഹ്യ നീതി, ലിംഗസമത്വം, ഓരോ പ്രവര്‍ത്തിയുടെയും സന്ദേശമെന്താണ് എന്നിങ്ങനെ പല കാര്യങ്ങളും വിശകലനം ചെയ്യപ്പെടും.
ഇടതു പക്ഷവും രാമായണവും എന്താണ് ബന്ധം എന്ന ചോദ്യം ഒക്കെ പ്രസക്തം ആണ്. എന്താണ് വായിക്കുന്നത്, എന്താണ് ലക്ഷ്യം എന്നൊക്കെ മനസ്സിലാക്കുമ്പോള്‍ ആ ചോദ്യത്തിന് ഉത്തരം ആകും എന്നാണ് നേതാക്കള്‍ പറയുന്നത്.
" f
https://www.facebook.com/Malayalivartha