പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍

തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇത് എന്റെ അഭിപ്രായം. എന്നാണ് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.സഖാവ് പിണറായി വിജയന്, വിജയം ആശംസിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു. എല്ലാത്തിനുമുപരി, കേരളം എന്ന സംസ്ഥാനം എന്റെ കൂടി കേരളമാണെന്ന് എനിക്ക് തോന്നുന്നു.
https://www.facebook.com/Malayalivartha























