നടി വീണാ നായര്‍ ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകും

നടി വീണാനായര്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോട്ട്. ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ആളുകളെയാണ് ഇത്തവണ ട്വന്റി 20 രംഗത്തിറക്കുന്നതെന്നും അതില്‍ ആദ്യത്തെ സ്ഥാനാര്‍ത്ഥിയാണ് വീണാ നായരെന്നും സാബു ജേക്കബ് പറഞ്ഞു.
സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ ഒരു മാദ്ധ്യമം ആവശ്യമാണെന്നും അതിന് ഏറ്റവും നല്ല മാദ്ധ്യമമാണ് ട്വന്റി 20യെന്നും വീണാ നായര്‍ പറഞ്ഞു.
'കിഴക്കമ്പലത്തെ ട്വന്റി 20യുടെ വികസനം നമ്മളെല്ലാം നേരിട്ട് കണ്ടതാണ്. കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളില്‍ ട്വന്റി 20 മാതൃക വരുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഏറ്റുമാനാൂര്‍ മണ്ഡലത്തിലെ അയ്മനം ഗ്രാമപഞ്ചായത്തില്‍ പരിപ്പ് എന്ന സ്ഥലത്താണ് എന്റെ നാട്. എന്റെ നാടിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭച്ചതില്‍ അതിലേറെ സന്തോഷമുണ്ട്' വീണാ നായര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























