അലുവയെ വെട്ടി പിരിത്ത ഈ രണ്ട് പേർക്ക് ആ കണക്ഷൻ കണ്ഫ്യൂഷന് അടിച്ച് പോലീസ് അലുവ അതുൽ കേസിൽ ട്വിസ്റ്റ്

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ അലുവ അതുലിനെ വെട്ടിക്കൊന്നവർ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കഴിഞ്ഞത് സിനിമാ നിർമാതാവിൻ്റെ കൊല്ലം വാളകത്തെ ക്വാറിയിൽ. കൊലയിൽ നേരിട്ട് പങ്കെടുത്ത ബ്ലാക്ക് വിഷ്ണു, എ അനീർ, എസ് ഹുസൈൻ, ഷിനു പീറ്റർ എന്നിവർ അടക്കമുള്ള നാല് പേരാണ് ഇവരെന്ന് പൊലീസ് സ്ഥീരീകരിച്ചെങ്കിലും ആ വിവരം പൊലീസ് മറച്ചുവെയ്ക്കുകയായിരുന്നു. കൊല്ലം വാളകത്തെ ശിവശ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിൽ കൊലപാതകത്തിന് ഉപയോഗിച്ച വാഹനങ്ങളും ദിവസങ്ങളോളം ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സിനിമാ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെയും ശബരിമലയിലെ വിവാദ സ്വാമി സുനിൽ സ്വാമിയുടെയും ഉടമസ്ഥതയിലുള്ള ക്വാറിയിലെ സ്ഥിരം സാന്നിധ്യമായ ഈ കൊടുംക്രിമിനലുകൾ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട് എന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി പത്താംതീയ്യതി കൊടുംക്രിമിനലുകളായ ബ്ലാക്ക് വീഷ്ണുവും ഷിനുപീറ്ററും അടക്കമുള്ള മുപ്പതിലധികം വരുന്ന ഗുണ്ടകൾ നാട്ടുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടു. ഈ ദൃശ്യങ്ങളിൽ അലുവ അതുൽ കേസിലെ പ്രതികളെയും വ്യക്തമായി കാണാം.
https://www.facebook.com/Malayalivartha























