ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; റിട്ട. പൊലീസ് മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍
ഭിന്നശേഷിക്കാരനായ യുവാവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ റിട്ട. പൊലീസ് മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥനെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെലവൂര്‍ പൊയില്‍താഴം ഭരതന് ബസാര്‍ കേദാരത്തില് വിശ്വനാഥനെ (73)യാണ് ചേവായൂര്‍ എസ്.ഐ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ അക്കൗണ്ട്സ് ഓഫിസറായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം രാത്രി കസ്റ്റഡിയിലെടുത്ത വിശ്വനാഥനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്തുള്ള യുവാവിനെയാണ് ഇയാള്‍ പീഡിപ്പിച്ചതായി പരാതിയുള്ളത്. ഇയാളെ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ചേവായൂര്‍ എസ്.ഐ ഷാന്‍ എസിനാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha