മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെയും കഞ്ചാവുമായി രണ്ടു പേരെയും എക്‌സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശികളായ അബ്ദുര്‍ റഹ്മാന്‍ (30) സാജിദ് (29), ഫാസില്‍ (22) എന്നിവരെ എംഡിഎംഎയുമായും 88ഗ്രാം കഞ്ചാവുമായി അബ്ബാസ് (34), അജ്മല്‍ (24) എന്നിവരെയുമാണ് പിടികൂടിയത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം വി അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി പി സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വിനീഷ്, ടി വി വിനേഷ്, ഷൈജു ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha