ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് ;12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്;ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ; വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് നടൻ ടിനിടോം

'ഈശോ' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുകയാണ്. ഈ വിഷയത്തിൽ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയറിയിച്ച ടിനി ടോമിന് നേരെ വമ്പന്‍ വിമര്‍ശനങ്ങൾ ശക്തമാകുകയാണ്. എന്നാൽ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടിനിടോം . അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Jesus is my super star ക്രിസ്തു എന്നെ സ്നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാന്‍ ക്രിസ്ത്യാനി ആയത് എന്‍റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ്. എന്നുകരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത്.
ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ a.c.sഎസ്‌എന്‍ഡിപി സ്കൂളിലാണ് അന്ന് സ്വര്‍ണ്ണലിപികളില്‍ മായാതെ മനസ്സില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട്. അതു ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ ,'ഒരു ജാതി ഒരു മതം ഒരു ദൈവം' അദ്ദേഹത്തിന്റെ കുറിപ്പ് പൂർണമാകുന്നു.
എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി യുഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്ത് വന്നിരുന്നു. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാല്‍ കുഴപ്പം? മധ്യതിരുവിതാംകൂറില്‍ ധാരാളം പേര്‍ക്ക്, എന്റെ ഒരു ബന്ധുവിനുള്‍പ്പടെ, ഇങ്ങനെ പേരുണ്ടല്ലോ!
ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിസ്ത്യാനികളില്‍ ചിലര്‍ മശിഹായെ ഈശോ എന്ന് വിളിക്കുമ്പോള്‍ മറ്റു ചിലര്‍ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ? എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
വിഷയത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണ അറിയിച്ച് ഫെഫ്ക രംഗത്തെത്തിയിരുന്നു. തല്‍പര കക്ഷികള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും പൊതുസമൂഹം പിന്തുണ നല്‍കണമെന്നും ഫെഫ്ക വ്യക്തമാക്കി.ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ നാദിര്‍ശയുടെ തീരുമാനത്തെ ഫെഫ്ക അനുകൂലിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























