Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കവളപ്പാറയില്‍ 32 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 56 പേര്‍ തെരുവിലും ഓഡിറ്റോറിയങ്ങളിലുമായി കഴിയുകയാണ്; മുന്നറിയിപ്പ് ലഭിച്ചിട്ടും അപകട മേഖലകളില്‍ കഴിയുന്ന 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല; എന്തിനാണ് ഇങ്ങനെയൊരു ഭരണകൂടവും റവന്യൂ വകുപ്പും? നവകേരള സൃഷ്ടി ജനങ്ങളെ പറ്റിക്കാനെന്ന് പ്രതിപക്ഷ നേതാവ്

09 AUGUST 2021 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

കവളപ്പാറ, പുത്തുമല, പെട്ടിമുടി ഉരുള്‍പൊട്ടലുകളുണ്ടായി രണ്ടു വര്‍ഷമായിട്ടും പുനര്‍നിര്‍മ്മാണവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവും നഷ്ടപ്പെട്ടവരെ ഓഡിറ്റോറിയങ്ങളിലും വാടക വീടുകളിലുമാണ് പാര്‍പ്പിച്ചത്.

വാടക കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇതില്‍ പലരും പെരുവഴിയിലാണ്. സാലറി ചലഞ്ച്, പ്രളയ സെസ് എന്നിവയിലൂടെ കോടികള്‍ ലഭിച്ചെങ്കിലും അതൊന്നും പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിച്ചില്ല. സര്‍ക്കാരിന്റെ നവകേരള പ്രഖ്യാപനത്തിന്റെ ഭാഗമായി രൂപീകരിച്ച റീബില്‍ഡ് കേരളയ്ക്ക് നല്‍കിയ 7460 കോടി രൂപയില്‍ 460 കോടി മാത്രമാണ് ചെലവഴിച്ചത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ ആയിരം കോടിയില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. നവകേരള സൃഷ്ടിയെന്നത് ജനങ്ങളെ പറ്റിക്കാനുള്ള വാഗ്ദാനം മാത്രമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദുരന്ത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനുണ്ടായ പരാജയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടത്തിയ ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു വി.ഡി സതീശന്‍.

 

 

പ്രളയ പുനര്‍നിര്‍മ്മാണത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിനുണ്ടായ പരാജയം പ്രതിപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ മലയാളികളെ പിച്ചതെണ്ടാന്‍ വിട്ടില്ലെന്ന മൈതാന പ്രസംഗമല്ല റവന്യൂമന്ത്രി നടത്തേണ്ടത്. കവളപ്പാറയില്‍ 32 പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 56 പേര്‍ തെരുവിലും ഓഡിറ്റോറിയങ്ങളിലുമായി കഴിയുകയാണ്.

മുന്നറിയിപ്പ് ലഭിച്ചിട്ടും അപകട മേഖലകളില്‍ കഴിയുന്ന 69 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്തിനാണ് ഇങ്ങനെയൊരു ഭരണകൂടവും റവന്യൂ വകുപ്പും? പുത്തുമലയില്‍ കൃഷിനാശം ഉള്‍പ്പെടെ 52 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതല്ലാതെ സഹായിച്ചില്ല. പ്രളയത്തില്‍പ്പെട്ട കച്ചവടക്കാരെ സഹായിക്കാനായി പ്രഖ്യാപിച്ച ഉജ്ജീവന്‍ പദ്ധതിയിലൂടെ ഒരു സഹായവും ലഭിച്ചില്ല.

എന്തിനാണ് ഇങ്ങനെ പദ്ധതി പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കുന്നത്? പുത്തുമലയില്‍ സ്ഥലം നഷ്ടപ്പെട്ട 27 പേര്‍ക്ക് ഒരു സഹായവും നല്‍കിയില്ല. അര്‍ഹരായവരെ സഹായ പട്ടികയില്‍ നിന്നും ഒഴിവാക്കി അനര്‍ഹര്‍ക്ക് സഹായം നല്‍കിയെന്നും പരാതിയുണ്ട്. പെട്ടിമുടിയിലും 20 കുടുംബങ്ങള്‍ക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ല- പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനു വേണ്ടി രൂപീകരിച്ച റീബില്‍ഡ് കേരളയില്‍ ധൂര്‍ത്ത് മാത്രമാണ് നടക്കുന്നത്. 7405.10 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെങ്കിലും 460.90 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

2019 ഓഗസ്റ്റില്‍ ലഭിച്ച ലോക ബാങ്കിന്റെ വികസനനയ വായ്പയുടെ ഒന്നാം ഗഡുവായ 1779.58 കോടി രൂപ ഇതുവരെ റീബില്‍ഡ് കേരളക്ക് നല്‍കിയിട്ടില്ല. ഓരോ വര്‍ഷവും ബജറ്റ് പ്രൊവിഷനായി 1000 കോടി രൂപ റീബില്‍ഡ് കേരളക്കായി വകയിരുത്തുമെങ്കിലും ശമ്പളം, ഓഫീസ് കെട്ടിട വാടക, കണ്‍സള്‍ട്ടന്‍സി ഫീ തുടങ്ങിയ ഇനങ്ങള്‍ക്ക് മാത്രമാണ് തുക ഉപയോഗിക്കുന്നത്. ഓഫീസ് ഫര്‍ണിഷിംഗിന് മാത്രം 50,90,363 രൂപ ചെലവഴിച്ചു.

ലോകത്തിലെ എല്ലാ മലയാളികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയില്ലേ? എറണാകുളത്ത് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകാരെ സംരക്ഷിച്ചത് ആരാണ്? നിലമ്പൂരില്‍ എംഎല്‍എയും കളക്ടറും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭിക്കാത്ത സ്ഥിതിയാണ്. പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പാവങ്ങളെ വിധിക്ക് വിട്ടുകൊടുക്കുകയാണ്.- പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (2 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (2 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (2 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (5 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (6 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (7 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (7 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (7 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends