50 രൂപയുടെ ഫോൺ വാങ്ങാൻ ഇറങ്ങിയപ്പോൾ 2000 രൂപ വേണമെന്ന് പോലീസ്; അവസാനം അരമണിക്കൂർ സ്റ്റേഷനിൽ നിർത്തി 500 രൂപ വാങ്ങി. ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്... വൈറലായി യുവാവിന്റെ കുറിപ്പ്
ഹോട്ടലിൽ നിന്ന് 50 രൂപയുടെ ഊണ് വാങ്ങാൻ റോഡിലേക്ക് ഇറങ്ങിയ യുവാവിന് പൊലീസിന്റെ 500 രൂപ പെറ്റിയടിച്ചു. സമ്പൂർണ ലോക്ഡൗൺ ദിവസമായ ഇന്നലെ സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിന്റെ പേരിലായിരുന്നു പിഴ ഈടാക്കിയത്. പെറ്റി അടിച്ച മണ്ണന്തല പൊലീസിന്റെ നടപടിയെ വിമർശിച്ച് മണ്ണന്തല സ്വദേശി കുഞ്ഞുമോൻ എഴുതിയ ഫെയ്സ്ബുക് കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി.
കുഞ്ഞുമോൻ പങ്കുവച്ച കുറിപ്പ് വായിക്കാം;
ഇന്ന് ഉച്ചയ്ക്ക് ഞാൻ ഒരു ഊണ് വാങ്ങുവാനായി പുറത്തിറങ്ങി. അപ്പോൾ മണ്ണന്തല ജംഗ്ഷനിൽ പൊലീസ് ചെക്കിങ്ങിന് നിൽക്കുന്നു. അവരോട് ഞാൻ ഒരു ഊണ് വാങ്ങുവാൻ പോകുന്നതായി പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 2000 രൂപ വേണം. ഞാൻ പറഞ്ഞു, സാർ എന്റെ ഭാര്യ പ്രസവം കഴിഞ്ഞു വീട്ടിൽ ആണ്. സാധാരണ ഞാൻ വീട്ടിൽ ആഹാരം ഉണ്ടാക്കി കഴിക്കാറാണ് പതിവ്. രാവിലെ ബലിതർപ്പണം നടത്തിയതിനാൽ, പിതൃക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുക്കുന്ന ഒരു ചടങ്ങ് ഉള്ളതിനാൽ ഒരു ഊണ് വാങ്ങാൻ കടയിൽ പോയി.
അതിനാണ് എന്നോട് രണ്ടായിരം രൂപ ഫൈൻ വേണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ അത് തരാൻ കഴിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്റെ വണ്ടി മണ്ണന്തല പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. അരമണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ നിൽക്കേണ്ടിയും വന്നു. അവസാനം എനിക്ക് 500 ഫൈൻ നൽകി.
ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. എനിക്ക് പ്രതിഷേധിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് ആരെങ്കിലും പുറത്തിറങ്ങുക ആണെങ്കിൽ മിനിമം ഒരു 500 രൂപ എങ്കിലും കയ്യിൽ ഇല്ലാതെ പുറത്തിറങ്ങരുത്.
https://www.facebook.com/Malayalivartha























