വാഹന വകുപ്പിൻ്റെ വേട്ട അവസാനിക്കുന്നില്ല...നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്! അവർ ആരെയും ഉപദ്രവിക്കാൻ വരുന്നില്ല, ആരെയും കൊള്ളയടിക്കാൻ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നൽകുന്നില്ല...സ്വകാര്യ വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകണം: അതിന് ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്; അറസ്റ്റ് നാടകം നടത്തിയതിൻ്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണമെന്ന് ബിന്ദുകൃഷ്ണ

പ്രശസ്ത യൂ ട്യൂബ് വ്ളോഗര്‍മാരായ ഈ ബുള്‍ ജെറ്റ് കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനക്കൂട്ടം ഉണ്ടാക്കിയതിനും പ്രശസ്ത യൂ ട്യൂബ് വ്ളോഗര്‍മാരായ ഈ ബുള്‍ ജെറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇ ബുള്‍ ജെറ്റ് എന്ന പേരില്‍ പ്രശസ്തരായ യൂ ട്യൂബ് വ്ളോഗര്‍മാരായ എബിന്റെയും ലിബിന്റെയും വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ ടി ഒ പിടിച്ചെടുക്കുകയായിരുന്നു. വാഹനത്തില്‍ മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ മോഡിഫിക്കേഷന്‍ വരുത്തി എന്ന കാരണത്താലാണ് ആര്‍ ടി ഒ ഇവരുടെ വാന്‍ പിടിച്ചെടുത്തത്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധ രൂപമാറ്റത്തിന്റെ പിഴയായി 42,000 രൂപയും അടച്ച ശേഷം വണ്ടി കൊണ്ടുപൊയ്ക്കൊള്ളാന്‍ ആര്‍ ടി ഒ ആവശ്യപ്പെടുകയും ചയ്തു. എന്നാല്‍ ഇന്ന് രാവിലെ കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തിയ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഇവരെ പിന്തുണയ്ക്കുമ്ബോള്‍ മറ്റ് ചിലര്‍ ആര്‍ടിഒ നടപടിയെ ന്യായീകരിക്കുന്നുണ്ട്. യൂട്യൂബര്‍മാരായത് കൊണ്ട് ഇവര്‍ക്ക് നിയമത്തില്‍ മാറ്റമൊന്നുമില്ലെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ഞങ്ങളോട് കളിക്കേണ്ട കേരളം കത്തുമെന്നാണ് ഒരു വിഭാഗം ആരാധകരും യൂട്യൂബര്‍മാരും ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്ത് എത്തിയിരിക്കുകയാണ്. വാഹന വകുപ്പിന്റെ വേട്ട അവസാനിക്കുന്നില്ല എന്ന കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്‌ലോഗ്ഗര്‍മാരായ അനുജന്മാര്‍ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു
ബിന്ദുകൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വാഹന വകുപ്പിൻ്റെ വേട്ട അവസാനിക്കുന്നില്ല...
വ്ലോഗ്ഗർമാരായ അനുജന്മാർ എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണ്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാൻ ചെറുപ്പക്കാർ പുതിയ ജീവിതമാർഗ്ഗങ്ങൾ സ്വയം കണ്ടെത്തുകയാണ്. അവർ ആരെയും ഉപദ്രവിക്കാൻ വരുന്നില്ല, ആരെയും കൊള്ളയടിക്കാൻ വരുന്നില്ല, ഒരു തട്ടിപ്പിനും നേതൃത്വം നൽകുന്നില്ല.
സ്വകാര്യ വാഹനത്തിൽ മോഡിഫിക്കേഷൻ ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം നോട്ടീസ് നൽകണം. അതിന് ശേഷമാണ് നടപടികൾ സ്വീകരിക്കേണ്ടത്. വ്ലോഗ്ഗർമാർക്ക് ഇന്ന് സെലിബ്രിറ്റികളെപോലെ ആരാധകരുണ്ട്. അവരെ അറസ്റ്റ് ചെയ്താൽ സ്വാഭാവികമായും അവിടെ ജനക്കൂട്ടം ഉണ്ടാകും. അത് മനസ്സിലാക്കി പെരുമാറാൻ പോലീസിന് കഴിയാതെ പോയി.
ഞാൻ മനസ്സിലാക്കിയത് വച്ച് ലോക രാജ്യങ്ങൾ സന്ദർശിക്കുന്നതിന് വേണ്ടിയാണ് ഇ ബുൾ ജെറ്റ് അവരുടെ വാഹനം പുതിയ രീതിയിൽ ഇറക്കിയിരിക്കുന്നത്. മുൻപും അവർ വാഹനം മോഡിഫിക്കേഷൻ ചെയ്തിരുന്നു. അപ്പോഴെല്ലാം അനുമതി വാങ്ങിയിരുന്നു എന്നാണ് അറിയുന്നത്. ഇത്തവണ വാഹനത്തിൻ്റെ പണികൾ പൂർത്തീകരിച്ച് ഇറക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വാഹനം വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
അവർക്ക് അനുമതി വാങ്ങാനുള്ള സാവകാശം പോലും നൽകാതെ ഇത്ര തിടുക്കത്തിൽ അറസ്റ്റ് നാടകം നടത്തിയതിൻ്റെ പിന്നിലെ കാരണം പോലീസ് തന്നെ വ്യക്തമാക്കണം.
ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ തകർക്കുന്നവരായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റും പോലീസും മാറരുത്.
എബിനെയും ലിബിനെയും അവരുടെ വാഹനത്തെയും വിട്ടുനൽകാൻ പോലീസും വാഹന വകുപ്പും തയ്യാറാകണം.
https://www.facebook.com/Malayalivartha























