വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലുടെ അശ്ലീല സന്ദേശം അയച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
സ്ത്രീയുടെ പേരില്‍ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു സമീപം പീടികത്തറയില്‍ ഷറഫുദീന്‍ എന്ന സൈനുദീന്കുട്ടി (39) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി അശ്ലീല വീഡിയോ ലഭിച്ച കരുനാഗപ്പള്ളി സ്വദേശിനി സിറ്റി പൊലീസ് കമീഷണര്‍ ടി നാരായണന് പരാതി നല്‍കുകയായിരുന്നു.
വിദേശത്തായിരുന്ന ഇയാള്‍ സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ തെരഞ്ഞുപിടിച്ച് സൗഹൃദം സ്ഥാപിച്ചു. സംസ്ഥാനത്തുടനീളം നൂറിലേറെ സ്ത്രീകളുമായി ചാറ്റുചെയ്ത് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയച്ചതായും പൊലീസ് പറഞ്ഞു. വിവാഹം കഴിച്ച് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ താമസ്സമാക്കിയ സൈനുദീന്കുട്ടി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
സി ബ്രാഞ്ച് എസിപി സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തില്‍ സൈബര്‍ െ്രെകം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എച്ച് മുഹമ്മദ് ഖാന്, എസ്ഐമാരായ മനാഫ്, അജിത്ത്, എഎസ്ഐ എ നിയാസ്, സീനിയര്‍ സിപിഒമാരായ അരുണ്‍, സതീശ്, രാജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണില്‍നിന്ന് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫോണ്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
https://www.facebook.com/Malayalivartha