Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തള്ളേ കലിപ്പ് തീരണില്ല... യൂട്യൂബ് വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പുറത്തിറങ്ങിയപ്പോള്‍ അകത്തായി; സോഷ്യല്‍ മീഡിയ താരം റിച്ചാര്‍ഡ് റിച്ചു കലാപാഹ്വാനത്തിന് പോലീസ് പിടിയില്‍; പോലീസ് ജീപ്പിന് ഇന്‍ഷുറന്‍സുണ്ടോ ആര്‍സിയുണ്ടോയെന്നും റിച്ചാര്‍ഡ്; ആര്‍സിയും ഇന്‍ഷ്വറന്‍സും കാണിച്ചു കൊടുത്ത് പോലീസ്

11 AUGUST 2021 10:33 AM IST
മലയാളി വാര്‍ത്ത

യൂട്യൂബ് വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തപ്പോള്‍ പലതരം കോമഡികളാണ് നാട്ടില്‍ ഉണ്ടായത്. പ്രശ്‌നത്തില്‍ ഇടപെടാതെ ഒഴിഞ്ഞുമാറിയ മുകേഷും സുരേഷ് ഗോപിയും താരങ്ങളായി.

 

ഇതുമായി ബന്ധപ്പെട്ടുള്ള മുകേഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഒരാള്‍ മുകേഷിനെ വിളിച്ചത്. എന്താണ് ഇ ബുള്‍ ജെറ്റെന്ന് ആദ്യം മുകേഷിന് മനസിലായില്ലെന്ന് ശബ്ദരേഖയില്‍ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ടൊരു ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.' ഓരോരൊ മാരണങ്ങളെ, നല്ല ട്രോള്‍' എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

 



ഇതിനിടെ ഇബുള്‍ജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയേയും വിളിച്ചു. എന്നാല്‍ ഇബുള്‍ജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താന്‍ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ഗോപിയുടെ പ്രതികരണം. അതും വൈറലായി. പ്രശ്‌നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ.. എന്നായിരുന്നു മറുപടി.

അതേസമയം പോലീസ് ജീപ്പിന് ഇന്‍ഷുറന്‍സുണ്ടോ ആര്‍സിയുണ്ടോയെന്നും ചോദിച്ച സോഷ്യല്‍ മീഡിയ താരം റിച്ചാര്‍ഡിനെ ഈ വക സാധനങ്ങള്‍ പോലീസ് കാണിച്ചു കൊടുത്തു. 'പൊളി സാനം' വീണ്ടും പാളി; അസഭ്യം പറയുന്ന വിഡിയോയിലൂടെ 'കുപ്രസിദ്ധനായ' റിച്ചാര്‍ഡ് റിച്ചു പൊലീസ് പിടിയിലായി. ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ പൊലീസിനും മോട്ടര്‍ വാഹന വകുപ്പിനും എതിരെ കലാപ ആഹ്വാനം നടത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിനുമാണ് കൊല്ലം കാവനാട് കന്നിമേല്‍ചേരി കളീയിലിത്തറ വീട്ടില്‍ റിച്ചാര്‍ഡ് റിച്ചുവിനെ(28) ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

 



കഴിഞ്ഞ ദിവസം കണ്ണൂരില്‍ സഹോദരങ്ങളായ യുട്യൂബ് വ്‌ലോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പൊലീസിനെ അസഭ്യം പറഞ്ഞത്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വിഡിയോ ചിത്രീകരിച്ച ശേഷം ചെല്ലാനം സ്വദേശിക്ക് അയയ്ക്കുകയും ഇയാളുടെ യുട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്യുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെയും കേസെടുക്കും. ഒട്ടേറെ പേര്‍ വിഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇ ബുള്‍ ജെറ്റിന്റെ അറസ്റ്റിലൂടെ കേരള പൊലീസ് നാണം കെടുകയാണെന്നാണ് റിച്ചാര്‍ഡ് വിഡിയോയില്‍ പറയുന്നത്. ട്രാവല്‍ വ്‌ലോഗേഴ്‌സിന്റെ വീട്ടില്‍ കിടക്കുന്ന വണ്ടി എടുത്തുകൊണ്ടുവരാന്‍ എന്ത് അധികാരമാണ് ഉള്ളതെന്നും മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഗുണ്ടകളാണെന്നും പറയുന്നു. പൊലീസ് ജീപ്പിന് ഇന്‍ഷുറന്‍സുണ്ടോ ആര്‍സിയുണ്ടോ എന്നുമൊക്കെ റിച്ചാര്‍ഡ് വിഡിയോയില്‍ ചോദിക്കുന്നുണ്ട്. കേട്ടലറയ്ക്കുന്ന തരത്തിലാണ് വിഡിയോയില്‍ ഇയാള്‍ പൊലീസിനെ അസഭ്യം പറഞ്ഞിരിക്കുന്നത്.

 



'എയര്‍ ഗണ്‍' പരീക്ഷിക്കുന്ന വിഡിയോയിലൂടെയാണ് മുന്‍പ് റിച്ചാര്‍ഡ് ശ്രദ്ധനേടിയത്. ഇയാള്‍ക്കു വിവിധ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. വിഡിയോ പങ്കുവച്ചവര്‍ക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.

എന്തായാലും യൂട്യൂബ് വ്‌ളോഗര്‍മാരായ ഇബുള്‍ ജെറ്റ് സഹോദരന്‍മാര്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ റിച്ചാര്‍ഡ് അകത്തായത് മറ്റൊരു വാര്‍ത്തയായി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends