Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നൊന്നര സര്‍ട്ടിഫിക്കറ്റ്... എവിടെപ്പോയാലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായതോടെ എതിര്‍ത്ത സഖാക്കള്‍ക്കും മോദിയുടെ പടമുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുനടക്കേണ്ട സ്ഥിതി; ചിത്രം ചുരണ്ടി കളയാനുള്ള നിര്‍ദേശത്തെ തള്ളി കേന്ദ്രം; മോദിയുടെ ചിത്രം പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന്

11 AUGUST 2021 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഈ ഡിജിറ്റല്‍ ഇന്ത്യ എന്നത് മോദി സകല ജനങ്ങളിലും എത്തിച്ചു. കോവിഡ് വാക്‌സിനേഷനിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ ആളുകള്‍ പരക്കം പായുകയാണ്. സ്ലോട്ടെടുക്കാന്‍ പാടുപെട്ട് പാടുപെട്ട് പലരും രജിസ്റ്റര്‍ ചെയ്യാന്‍ പഠിച്ചു കഴിഞ്ഞു.

ഏറെ രസം മോദിയെ എതിര്‍ക്കുന്ന കട്ട സഖാക്കള്‍ക്കും മോദിയെ ചുമക്കേണ്ട അവസ്ഥയാണ്. എവിടെ തിരിഞ്ഞാലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നായതോടെ പെട്ടുപോയിരിക്കുകയാണ് സഖാക്കള്‍. പോക്കറ്റിലോ മൊബൈലിലോ മോദിയുടെ പടമുള്ള സര്‍ട്ടിഫിക്കറ്റ് തന്നെ വേണം. അതിനിടെ മോദിയുടെ പടം ചുരണ്ടികളയാനുള്ള ശ്രമത്തെ കേന്ദ്രം തള്ളിക്കളഞ്ഞു.

 



കോവിഡ് 19 വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും ഉള്‍പ്പെടുത്തുന്നത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് സര്‍ക്കാര്‍. പ്രതിപക്ഷം രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് വിഷയം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്.

പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് വാക്‌സിന്‍ എടുത്തതിനു ശേഷവും കോവിഡ് പ്രതിരോധ നടപടികളുടെ പ്രാധാന്യം ഓര്‍മിപ്പിക്കുന്നതിനാണെന്ന് ആരോഗ്യ വകുപ്പ് സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. കോവിഡിനെ മറികടക്കാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമായ സാഹചര്യമാണിത്. ജനങ്ങളിലേക്ക് ഈ സന്ദേശം പരമാവധി കാര്യക്ഷമായി എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മികമായ ഉത്തരവാദിത്വമാണെന്നും അവര്‍ പറഞ്ഞു.

 



കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി. കുമാര്‍ കെത്കറുടെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാരിന്റെ വിശദീകരണം. വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് അത്യാവശ്യമാണോ എന്നും ഇത് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ആരുടേതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പോളിയോ, വസൂരി തുടങ്ങിയവയ്ക്കുള്ള വാക്‌സിനേഷന്‍ സാക്ഷ്യപത്രങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരുന്നോ എന്നും കുമാര്‍ കെത്കര്‍ ചോദിച്ചു.

കോവിന്‍ പോര്‍ട്ടലിലൂടെ നല്‍കുന്ന വാക്‌സിനേഷന്‍ സാക്ഷ്യപത്രത്തിന്റെ രൂപകല്‍പന ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് നിലവാരപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച സന്ദശം അടക്കമുള്ള കാര്യങ്ങളും ഇതനുസരിച്ചാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുന്‍പ് ഏതെങ്കിലും സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാന്‍ തയ്യാറായില്ല.

 



അതേസമയം രാജ്യത്തിനാശ്വാസമായി കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 28,204 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 147 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്. നിലവില്‍ 3,88,508 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു. രാജ്യത്താകെ ഇതുവരെ 3,11,80,968 പേര്‍ രോഗമുക്തി നേടി. 4,28,682 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകളായിരുന്നു. അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (9 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (17 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (23 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends