വല്ലാത്തൊരു ട്വിസ്റ്റ്... ഞങ്ങളെ തൊട്ടാല്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തി മുകേഷിനെ മുതല്‍ സുരേഷ് ഗോപിയേയും പിസി ജോര്‍ജിനേയും വരെ വിളിച്ചു; തടി കേടാവുന്ന പണിയ്ക്ക് മലയാളിയെ കിട്ടില്ലെന്ന് പാവങ്ങള്‍ക്ക് മനസിലാവാന്‍ വൈകി; ചേട്ടന്‍മാര്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ കലാപാഹ്വാനം നടത്തിയ 17 അനിയന്മാര്‍ അറസ്റ്റില്‍

ഇ ബുള്‍ജെറ്റ് ചേട്ടന്‍മാരുടെ അറസ്റ്റോടെ മലയാളികള്‍ക്ക് ഒരു കാര്യം പിടികിട്ടി. വെറുതേ ആപത്തില്‍ ചെന്ന് ചാടരുത്. ഒരു മുകേഷിനേയും സുരേഷ് ഗോപിയേയും എന്തിന് പിസി ജോര്‍ജിനെ പോലും കിട്ടില്ല.
കണ്ണൂര്‍ ആര്‍.ടി. ഓഫീസില്‍ ബഹളം വച്ചതിനെത്തേുടര്‍ന്ന് അറസ്റ്റിലായ വിവാദ യുട്യൂബര്‍ സഹോദരങ്ങളായ എബിനും ലിബിനും ജാമ്യം കിട്ടിയതിന് പുറകെ വന്‍ ട്വിസ്റ്റുണ്ടായിരിക്കുകയാണ്.
വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റു നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാമെന്ന് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ എന്നപേരില്‍ പ്രശസ്തരായ യാത്രാ വ്‌ളോഗേഴ്‌സിന് ജാമ്യം അനുവദിച്ചത്. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഇവരുടെ വാഹനത്തിന്റെ (നെപ്പോളിയന്‍) രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. അനധികൃത രൂപമാറ്റം വരുത്തിയ ഇവരുടെ വാഹനം മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ നടപടികള്‍ക്ക് ഇവര്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു നാടകീയമായ സംഭവങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായത്. സാംക്രമിക രോഗനിയന്ത്രണ നിയമപ്രകാരവും ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ആകെ ഒമ്പത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നുവര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന ഐ.പി.സി. 353ാം വകുപ്പും ചുമത്തി. അതിനിടെ ഇബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ളോഗര്‍മാര്‍തന്നെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫിസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്.
ചിലര്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലര്‍ വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു. പോലീസിനു നേരേ കലാപാഹ്വാനം നടത്തിയെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ പോലീസിനെതിരേയും മോട്ടര്‍ വാഹന വകുപ്പിനെതിരേയും വ്‌ളോഗര്‍മാരുടെ ആരാധകര്‍ നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പോലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ണം, തയുടങ്ങിയ ആഹ്വാനങ്ങളാണ് തുടരെ വന്നത്.
നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ടവരെയും അത്തരത്തില്‍ തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പുകളെയും ഫാന്‍ പേജുകളെയുമാണ് സൈബര്‍ സെല്‍ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകുമെന്നു പോലീസ് പറഞ്ഞു. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഇത്തരത്തിലൊരു ഇടപെടല്‍ ഉണ്ടാകുന്നതെങ്കില്‍ അവര്‍ക്കെതിരേ ബാലനീതിനിയമപ്രകാരം നടപടി എടുക്കുമെന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























