Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ. സുരേന്ദ്രനെ വിട്ടു സി പി എം സി.കെ. ജാനുവിന്റെ പിന്നാലെ പോകുന്നതെന്തിന്? ഇടതുമുന്നണിയുടെ ഭാഗമായാല്‍ സി കെ ജാനുവിനെതിരായ കേസുകള്‍ ഇല്ലാതാക്കാമെന്ന മധ്യസ്ഥ ശ്രമവുമായി സി പി എം. ജാനുവിന്റെ വീട് റെയ്ഡ് ചെയ്തതിന് പിന്നാലെ ജാനുവിനും സി പി എമ്മിനും വേണ്ടപ്പെട്ട ചില മധ്യസ്ഥന്‍മാര്‍ ജാനുവിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി

11 AUGUST 2021 09:35 AM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിയുടെ ഭാഗമായാല്‍ സി കെ ജാനുവിനെതിരായ കേസുകള്‍ ഇല്ലാതാക്കാമെന്ന മധ്യസ്ഥ ശ്രമവുമായി സി പി എം. ജാനുവിന്റെ വീട് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് ജാനുവിനും സി പി എമ്മിനും വേണ്ടപ്പെട്ട ചില മധ്യസ്ഥന്‍മാര്‍ ജാനുവിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്.

ആദിവാസികളുടെ വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടമായെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ശ്രമത്തിന് സിപിഎം നീക്കം തുടങ്ങിയത്. കല്‍പ്പറ്റയില്‍ എം വി ശ്രേയാംസ് കുമാറിന്റെ തോല്‍വിക്ക് കാരണം ജാനുവാണെന്ന നിഗമനമാണ് സി പി എമ്മിനുള്ളത്. ബി ജെ പി ആദിവാസി വോട്ടുകള്‍ കൈയേറിയതാണ് ശ്രേയാംസ് കുമാറിന്റെ തോല്‍വിക്ക് കാരണം.

 



കൊടകര കോഴ കേസില്‍ കെ സുരേന്ദ്രനെ പാടേ ഉപേക്ഷിച്ച് ജാനുവിന് പിന്നാലെ പോകാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത് പേടിപ്പിച്ച് വഴിക്ക് കൊണ്ടുവരിക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. സുരേന്ദ്രനല്ല സി പി എമ്മിന് മുന്നിലുള്ള കരട്.

സി പി എമ്മിന് ലക്ഷ്യം രണ്ടാണ്.ഒന്നുകില്‍ ജാനുവിനെ ഇടതുമുന്നണിയിലെത്തിക്കണം. അതൊരു ദീര്‍ഘകാല പദ്ധതിയാണ്. 2024 ലെ ലോകസഭാ തെരഞ്ഞടുപ്പിന് മുമ്പാണ് ഇത് സി പി എം പ്രതീക്ഷിക്കുന്നത്. അത് സാധിച്ചില്ലെങ്കില്‍ സി. കെ. ജാനുവിനെ നിശബ്ദയാക്കണം . ജാനുവിനെ നിശബ്ദയാക്കിയ ശേഷം ആദിവാസികളുടെ വോട്ടുകള്‍ കൈക്കലാക്കണം. രണ്ട് ഫോര്‍മുലകളാണ് ജാനുവിന് മുന്നില്‍ സി പി എം വച്ചിരിക്കുന്നത്. ഇത് സമ്മതിച്ചില്ലെങ്കില്‍ ജാനുവിനെ സിപിഎം കൈകാര്യം ചെയ്യും. അതിന്റെ ഭാഗമാണ് റെയ്ഡ്.

 



ആദിവാസി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സികെ ജാനുവിനെ സിപിഎം വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍ ആവശ്യപ്പെട്ടത് ഇതിന് മുന്നോടിയായാണ് . സികെ ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കി സര്‍ക്കാരിനെതിരെ ഉയരുന്ന ആദിവാസി മുന്നേറ്റത്തെ തകര്‍ക്കാനാണ് സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ജാനുവിനെ നഷ്ടപ്പെടുമോ എന്ന ഭയം ബി ജെ പിക്കുണ്ട്. ജാനുവിനെ കൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ലെങ്കിലും അവര്‍ക്കുള്ള ജനപിന്തുണയെ കുറിച്ച് ബി ജെ പിക്ക് നന്നായറിയാം. അതുകൊണ്ടാണ് ചെല്ലും ചെലവും കൊടുത്ത് ജാനുവിനെ അവര്‍ തീറ്റി പോറ്റുന്നത്.

 



ആദിവാസികള്‍ക്ക് ഭൂമി ലഭിക്കാനുള്‍പ്പെടെ ശക്തിയായി പോരാടിയ സികെ ജാനുവിനെ എല്‍ഡിഎഫിന്റെ ഭാഗമാക്കാന്‍ നേരത്തെയും സിപിഎം ശ്രമിച്ചിരുന്നു. അന്നത് നടന്നില്ല. അതിന്റെ പക തീര്‍ക്കുകയാണ് ഇപ്പോള്‍ സിപിഎം. മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷവുമായി അകലം പാലിച്ചതാണ് ജാനുവിനോടുള്ള പ്രതികാരത്തിന് കാരണം. സികെ ജാനു എന്‍ഡിഎ മുന്നണിയില്‍ ചേരുന്നത് തടയാനും സിപിഎം ശ്രമിച്ചു. ലോക ആദിവാസി ദിനത്തില്‍ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയാണ് പോലീസ് ചെയ്തത്.

വയനാട് തെരഞ്ഞെടുപ്പ് കോഴക്കേസ് സിപിഎമ്മിന്റെ സൃഷ്ടിയാണെന്നാണ് ബി ജെ പി പറയുന്നത്. എം.വി. ജയരാജനും പി.ജയരാജനും ചേര്‍ന്നാണ് ഇതിന്റെ പ്ലോട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢാലോചന നടന്നത്. ഭീകരരോട് പെരുമാറുന്ന പോലെയാണ് വെളുപ്പാന്‍ കാലത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ആദിവാസി സമര നായികയോട് പോലീസ് പെരുമാറിയത്. മകളുടെ ഓണ്‍ലൈന്‍ ക്ലാസിന് ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പോലും പോലീസ് പിടിച്ചെടുത്തു. നിയമവ്യവസ്ഥയെ കാറ്റില്‍ പറത്തുകയാണ് പോലീസെന്ന് ബി ജെ പി പറയുന്നു. സിപിഎം അനുകൂലികളായ പോലീസ് ഉദ്യോഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സി.കെ. ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നത്.

 



സി.കെ. ജാനു മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. ജാനുവിന്റെ സമരത്തിന് മുമ്പില്‍ മുട്ടുമടക്കി 22,000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇതെല്ലാം വിസ്മരിച്ചു. 100 ആദിവാസി കുടുംബങ്ങള്‍ക്ക് പോലും ഭൂമി നല്‍കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല.

അപ്പോഴും സി.കെ. ജാനു പരിഭ്രാന്തയാണ്. പ്രതികാര നടപടി തുടരുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്. ഏതായാലും ജാനു നിശബ്ദയാവാന്‍ തന്നെയാണ് സാധ്യത.ഇല്ലെങ്കില്‍ ജാനുവിനെ സി പി എം ഇല്ലാതാക്കും. സത്യത്തില്‍ കടലിനും ചെകുത്താനുമിടയിലാണ് ജാനു. എന്‍ ഡി എ വിട്ടാല്‍ അവിടന്ന് പണി കിട്ടും. സി പി എമ്മില്‍ ചേര്‍ന്നില്ലെങ്കില്‍ അതും പണിയാവും.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (13 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (41 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (49 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends