ഇ ബുള്‍ ജെറ്റ് വ്‌ലോഗേര്‍സ് സഹോദരന്മാരുടെ അറസ്റ്റിന്റെ ചുവടു പിടിച്ച് സര്‍ക്കാരിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവരെ പിടികൂടാന്‍ പോലീസ് നീക്കം.... ഇതിനാവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി നല്‍കി കഴിഞ്ഞതായി വിവരം

ഇ ബുള്‍ ജെറ്റ് വ്‌ലോഗേര്‍സ് സഹോദരന്മാരുടെ അറസ്റ്റിന്റെ ചുവടു പിടിച്ച് സര്‍ക്കാരിനെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നവരെ പിടികൂടാന്‍ പോലീസ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി നല്‍കി കഴിഞ്ഞതായി വിവരം ലഭിച്ചു.
മലയാളത്തിലെ വ്‌ലോഗേര്‍സ് രംഗത്ത് നടക്കുന്ന ചേരിപ്പോരിനു ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ പങ്കുണ്ടെന്ന രീതിയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. സി പി എമ്മിന്റെ നേതൃത്വത്തിലുള്ള വ്‌ലോഗേഴ്‌സ് ഇന്നത്തെ വിവാദങ്ങളില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. അതും സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്.
ഇ -ബുള്‍ ജെറ്റിന്റെ നെപ്പോളിയന്‍ എന്ന വാഹനം മോഡിഫിക്കേഷന്‍ വരുത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതില്‍ ചില പരാതികള്‍ ചില വ്‌ലോഗേര്‍സിന്റെ അടുത്ത് നിന്നു തന്നെയാണ് വന്നത്. ഇ- ബുള്‍ ജെറ്റ് ഒരു സൂചന മാത്രമാണ്. ഈ സൂചന എല്ലാവരും മനസ്സിലാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാരിനെയും പോലീസിനെയും വ്‌ലോഗേര്‍സ് മോശമാക്കി എന്ന പരാതിയാണ് സര്‍ക്കാരിനുള്ളത്. ഇത്തരം വ്‌ലോഗര്‍മാര്‍ സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും കൊണ്ട് ലോക്ക് ഡൗണ്‍ കാലത്ത് ബീഹാറിലേക്ക് പോയ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനെ ഏറ്റവുമധികം വിമര്‍ശിച്ചത് ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരാണ്. ഈ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്തിരുന്നു.
സി പി എമ്മിന് വ്‌ലോഗര്‍മാര്‍ക്കിടയില്‍ തീരെ സ്വാധീനമില്ല.സാമൂഹിക മാധ്യമങ്ങളിലും സ്വാധീനക്കുറവുണ്ട്. ഈ സാഹചര്യം പ്രതിരോധിക്കാന്‍ സി പി എം ഏറെ നാളായി ശ്രമിക്കുന്നുണ്ട്. അതിനുള്ള ആയുധമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെ മലയാളത്തിലെ സജീവമായ വ്‌ലോഗേര്‍സുമാര്‍ക്കിടയിലെ ചില പടലപ്പിണക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയായിരുന്നു. അതില്‍ ഒരു ഭാഗത്ത് ഉണ്ടായിരുന്നവരാണ് ഇ-ബുള്‍ ജെറ്റ് വ്‌ലോഗേര്‍സാണ്. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവങ്ങളില്‍ അതുമായി ബന്ധമുണ്ടെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നാണ് ഇ-ബുള്‍ ജെറ്റ് സപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്.
ഇ-ബുള്‍ ജെറ്റ് ഒരു വീഡിയോയില്‍ സ്വകാര്യ കോണ്‍ട്രാക്റ്റ് ക്യാരിയേസിനെ വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു തുടര്‍ന്നുള്ള തിരിച്ചടിയായി ഇ-ബുള്‍ ജെറ്റ് വാഹനത്തിന്റെ നിയമസലംഘനങ്ങളില്‍ എംവിഡി എടുത്ത നടപടികളെ കാണുന്ന അവരുടെ ആരാധകരും സോഷ്യല്‍ മീഡിയയിലുണ്ട്. അവര്‍ക്കും സി പി എം സപ്പോര്‍ട്ട് ഉണ്ടത്രേ.
ആള്‍ട്ടര്‍ ചെയ്ത വാഹനത്തിന്റെ ഇ-ബുള്‍ ജെറ്റ് തന്നെ മുന്‍പ് പങ്കുവച്ച രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ വൈറലായതും, പഴയ വീഡിയോയിലെ അംബുലന്‍സ് സൈറണ്‍ ഇട്ട് നിയമലംഘനം നടത്തിയ വീഡിയോ വൈറലായതിന് പിന്നിലും ഇ-ബുള്‍ ജെറ്റിനെതിരെയുള്ള നീക്കമാണെന്ന് അവരുടെ അരാധകര്‍ കരുതുന്നുണ്ട്.
അതേ സമയം ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.
ആര്‍ടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്യൂബര്‍മാര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയന്‍ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1അ) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തിനുമാണ് നടപടി.
ഏതായാലും ഇ ബുള്‍ സി പി എമ്മിന്റെ കെണിയില്‍ വീഴുകയാണ് ചെയ്തത്.അവര്‍ക്ക് പിന്നാലെ മറ്റുള്ള വിമര്‍ശകരെയും കെണിയില്‍ വീഴ്ഞാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോള്‍ സോഷ്യല്‍ മീഡിയയും തങ്ങളുടെ കാല്‍കീഴില്‍ ആകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
"
https://www.facebook.com/Malayalivartha























