സഹോദരി ഒരു യുവാവുമായി സംസാരിക്കുന്നത് കണ്ടുവെന്ന് പെൺ സുഹൃത്തിനെ വിളിച്ചറിയിച്ചതിന് പിന്നാലെ വീടിനു നേരെ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു; സംഭവം കൊല്ലം ശാസ്താംകോട്ടയില്‍, രണ്ട് പേർ അറസ്റ്റിൽ

കൊല്ലം ശാസ്താംകോട്ടയില്‍ വീടിനു നേരെ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരേയാണ് ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായത്.
സ്‌ഫോടനം നടന്ന വീട്ടിലെ യുവാവ് തന്റെ പെണ്‍സുഹൃത്തിന്റെ സഹോദരി ഒരു യുവാവുമായി സംസാരിക്കുന്നത് കണ്ടുവെന്ന വിവരം പെണ്‍സുഹൃത്തിനെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണമെന്നും,
പെണ്‍സുഹൃത്തിന്റെ സഹോദരിയുടെ സുഹൃത്തായിരിക്കാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊട്ടിത്തെറിയില്‍ വീടിന്റെ മുന്‍വാതിലും ജനാലയും തകര്‍ന്നു.
സെക്കന്റുകള്‍ ഇടവിട്ട് രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായി. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍.
https://www.facebook.com/Malayalivartha























