ഉപഭോക്താക്കള്‍ക്ക് മാന്യമായ രീതിയില്‍ മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

ഉപഭോക്താക്കള്‍ക്ക് മാന്യമായ രീതിയില്‍ മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്‌കോയ്ക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാന്‍ ആകില്ല.
അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൂര്‍ണമായി അടച്ചിടണമെന്നും കോടതി മുന്നറിയിപ്പ് കൊടുത്തു.
അതേസമയം, സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ രണ്ടു മാസം സമയം വേണമെന്ന് ബെവ്‌കോ ആവശ്യപ്പെട്ടു. സൗകര്യമില്ലെന്ന് കണ്ടെത്തിയ കടകള്‍ക്കെല്ലാം അനുമതി നല്‍കിയത് എക്‌സൈസ് കമ്മീഷണറാണെന്നും ബെവ്കോ അറിയിച്ചു.
https://www.facebook.com/Malayalivartha























