Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർക്കാരുദ്യോഗസ്ഥന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് കമ്പ്യൂട്ടർ മറിച്ചിട്ട് നശിപ്പിച്ചതിന് ഇടിവണ്ടിയായി....കോടതിയിലോട്ടും മജിസ്‌ട്രേറ്റിന്റെ അടുക്കലോട്ടും.... ഒടുവിൽ റിമാന്റിലുമായി; രാജ്യദ്രോഹക്കുറ്റം വരെ കേറ്റിയേക്കണം, അതില്ലേൽ പിന്നെ, എന്താ ഈ യൂണിഫോമിന്റെയൊക്കെ ഒരു വില?! കമ്പ്യൂട്ടർ മറിഞ്ഞു വീണാൽ കേസിന് ഒരു ഗുമ്മായി, ഖാഖിയിട്ട ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ നടന്നു പോകുന്ന വഴിയ്ക്ക് കമ്പ്യൂട്ടർ തട്ടിമറിച്ചിട്ടതല്ല കേട്ടോ: അതാണ് നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്

11 AUGUST 2021 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി വില്പനയില്‍ റെക്കോര്‍ഡ് ....

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

അതാണ് നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിലെ ഏമാന്മാരുടെ ഒരു ഇത്.
നിയമമല്ലേ, നിയമപാലകരല്ലേ, മോട്ടോർ വെഹിക്കിൾ ആക്റ്റല്ലേ, അതൊക്കെ പാലിക്കേണ്ട നമ്മുടെ പിള്ളേർ...! നിയമത്തിന്റെ കാര്യത്തിൽ നമ്മളെന്തായാലും എം വി ഡി യ്‌ക്കൊപ്പമാണ്.

നാടിന് നിയമം വേണം. നിയമപാലകരുടെ ജോലി തടസ്സപ്പെടുത്താൻ പാടില്ല.... അതുകൊണ്ടാണ് പറഞ്ഞത്, നമ്മുടെ പിന്തുണ എം വി ഡി യ്ക്കെന്ന്. അവന്റെയൊക്കെ ഒരു ഈ ബുൾജെറ്റ്!!!!!! ഒരു നെപ്പോളിയൻ!!!!
ഇപ്പോൾ എല്ലാം തീർന്നില്ലേ...? കുറെ ഊ ട്യൂബർമാര്... പിന്നല്ലാതെ.....!

പറഞ്ഞു വന്നത് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ..... പിണറായിയുടെ കണ്ണൂരിൽ കുറെ ചെക്കന്മാർ വല്ലാതെ നികളിക്കുകയായിരുന്നു... അതൊന്നും ഇരട്ട ചങ്കന്മാരുടെ പിള്ളേരുമല്ല.... വല്ല DYFI പിള്ളേരായിരുന്നേൽ ക്ഷമിക്കാമായിരുന്നു.

ഓനൊക്കെ, എന്താ കരുതിയത്..? അങ്ങ് ഏതാണ്ടൊക്കെ ചെയ്തു കളയാമെന്നോ...
പിടിക്കപ്പെട്ടത് സഖാക്കളല്ലെങ്കിൽ പിന്നെന്തിന് കാത്തിരിക്കണം...
പണി കൊടുക്കുക തന്നെ....

വണ്ടി ആൾട്ടർ ചെയ്‌തെന്ന് കാണിച്ച് അങ്ങ് തിരുവനന്തപുരത്തേക്ക് ഒരു പരാതി...
അതങ്ങ് ചെന്നപ്പോഴേക്കും
പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കിട്ടുന്നു....അന്വേഷണമായി....വിളിയും പറച്ചിലുമായി....

ആർ ടി ഓ യിൽ എത്താൻ പറഞ്ഞപ്പോൾ വണ്ടിയും വ്ലോഗർമാരും മാത്രമല്ല പിന്നേം കുറെ ചെക്കന്മാരുമായാണ് ടീമ്സ് എത്തിയത്.
കലിപ്പാകുമോ ഇല്ലയോ...അല്ല, നിങ്ങൾ തന്നെ പറ.

വന്നതുമില്ല, ചെക്കന്മാരുടെ ലൈവ് പരിപാടി അവിടെ നിന്നായി....
കുറച്ചു വ്യൂസ് കൂടുതൽ കിട്ടുമല്ലോ, നമ്മുടെ ധീര വ്ലോഗർമാർക്ക്.

ചർച്ചയും പറച്ചിലും കരച്ചിലും കയറിക്കയറി ആകെപ്പാടെ RTO യിൽ ബഹളമായി.
സത്യം പറഞ്ഞാൽ അതൊരു വല്ലാത്ത കരച്ചിലായിപ്പോയി...വാവിട്ട നിലവിളി...
പണ്ടൊരു എം എൽ എ സഖാവ് ടി വി രാജേഷ് അസ്സെംബ്ളിക്ക് മുന്നിൽ വാവിട്ട് കരഞ്ഞത് പോലെ....
കണ്ട് നിൽക്കാനാവില്ല...
കരച്ചിലോട് കരച്ചിൽ....

ഇതിനിടയ്ക്ക്, സർക്കാരുദ്യോഗസ്ഥന്റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന്
കമ്പ്യൂട്ടർ മറിച്ചിട്ട് നശിപ്പിച്ചതിന്

പോലീസായി...കേസായി...അറസ്റ്റായി....ഇടിവണ്ടിയായി....കോടതിയിലോട്ടും മജിസ്‌ട്രേറ്റിന്റെ അടുക്കലോട്ടും.... ഒടുവിൽ റിമാന്റിലുമായി.... എങ്ങനെ റിമാന്റിലാകാതിരിക്കും? ജാമ്യമില്ലാവകുപ്പെല്ലാം എഴുതിചേർത്തേക്കുവല്ലേ....

പിന്നെ..., പിന്നെ.... ഉറപ്പായും വേണം. അതില്ലേൽ പിന്നെ, എന്താ ഈ യൂണിഫോമിന്റെയൊക്കെ ഒരു വില?!
ജാമ്യം കൊടുക്കരുത്...ഉറപ്പായും കൊടുക്കരുത്. രാജ്യദ്രോഹക്കുറ്റം വരെ കേറ്റിയേക്കണം. ആയുഷ്കാലത്ത് അവന്മാർ പുറത്ത് വരരുത്.... അവന്റെയൊക്കെ ഒരു ലൈവും വ്ലോഗ്ഗിങ്ങും....അല്ല, പിന്നെ...!!!

എന്റെ പൊന്നെ...., ഇതിപ്പോൾ കഥയങ്ങ് മാറിപ്പോയല്ലോ.... ഇത്രേം കഴിവുള്ളവരാണോ ഈ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റുകാർ.... പിന്നല്ലാതെ.... അതൊക്കെ ആരും അറിയാത്തതാണല്ലോ....

ഇനിയാണ് കഥയിലെ ട്വിസ്റ്റ്.... അത് പറയും മുമ്പ്, ഒന്ന് പറഞ്ഞോട്ടെ... വ്ലോഗ്ഗിങ്ങൊക്കെ നമുക്കും ഇഷ്ടമാണ്....പക്ഷെ, അതൊക്കെ നിയം ലംഘിച്ചാകരുത്. നിയമങ്ങളെ വെല്ലുവിളിച്ച് എന്തും കാണിക്കാവുന്ന ഇടമല്ല ഭാരതം! ഒരു ഭരണഘടനയും സർക്കാരുമുള്ള ജനാധിപത്യ റിപ്പബ്ലിക്കാണ് നമ്മുടെ രാജ്യം.

ഇവിടെ വ്ലോഗ്ഗിങ്ങും പറഞ്ഞ് നിയമലംഘകരാകുന്നത് കൊച്ചു പിള്ളേരൊന്നുമല്ല. വാഹനങ്ങൾ വാങ്ങാനും ഉപയോഗിക്കാനും ചില ചട്ടങ്ങൾ നാട്ടിലുണ്ട്. അതൊക്കെ ജനങ്ങൾക്ക് വേണ്ടിയാണ്.... പണക്കൊഴുപ്പിന്റെ പേരിൽ എന്ത് തോന്ന്യാസവും കാണിക്കാനുള്ള സ്ഥലമല്ല വണ്ടികളും പൊതു നിരത്തുകളും.

ഓ, ട്വിസ്റ്റെന്ന് പറഞ്ഞത് മറ്റൊന്നാണ്. നമ്മുടെ നീതിമാന്മാരായ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെപ്പറ്റിയാണ്.... വണ്ടികളുടെ ടെസ്റ്റിംഗും രജിസ്‌ട്രേഷനും ഡ്രൈവിങ് ടെസ്റ്റും എന്ന് വേണ്ട സകലതിനും കിമ്പളം വാങ്ങുന്ന പാവം പുലികൾ....!!! ഏജന്റ്മാരും ഡ്രൈവിങ് സ്കൂളുകാരും തന്നെ വേണം അവർക്ക് ഇടനിലക്കാരായി.... ഇന്നലെ, എല്ലാം രഹസ്യമായി നടക്കൂ....വീതം കൃത്യമായി കിട്ടൂ....
പടിയൊക്കെ മുടങ്ങാതിരിക്കൂ....

എന്തിനേറെ, ജോലിയിലെ ശമ്പളവും കൈക്കൂലിയും മാത്രമല്ല, സ്ത്രീധനവും കണക്കു പറഞ്ഞ് കൃത്യമായി ഏറ്റെടുക്കുന്ന കൂട്ടരാ.... അതാണല്ലോ കൊല്ലത്ത് ഒരുത്തൻ ജോലീം പോയി അഴിയെണ്ണി കിടക്കുന്നത്....
വെഹിക്കിൾ അണ്ണന്മാർക്ക് ഒരു വകുപ്പൊക്കെ ഉണ്ടാക്കാൻ വല്യ പാടൊന്നുമില്ലല്ലോ....
അതും ഈ ബുൾ ജെറ്റുമാർ ലൈവിടുമ്പോൾ പണി ഉറപ്പായി.

ഇവിടെ പണി പാളി. കേസ് തിരിച്ചടിക്കുമെന്ന് ഉറപ്പായി. ഇപ്പോൾ വെളിയിൽ വന്ന വീഡിയോ കാണണം.
അതാ വെഹിക്കിൾ അണ്ണന് പണിയാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ഖാഖിയിട്ട ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ നടന്നു പോകുന്ന വഴിയ്ക്ക് കമ്പ്യൂട്ടർ തട്ടി മറിച്ചിടുന്നത് വ്യക്തമായി കാണാം.

കമ്പ്യൂട്ടർ മറിഞ്ഞു വീണാൽ കേസിന് ഒരു ഗുമ്മായി. സർക്കാർ ഓഫീസിലെ മുതലൊക്കെ നശിപ്പിക്കൽ വകുപ്പിന്റെ ഒരു ഗുമ്മ് തന്നെയാ. അവിടെക്കിടന്ന് ആള് കളിച്ചതിനും വലിയവായിൽ കരഞ്ഞതിനും പറഞ്ഞതിനും ഇരിക്കട്ടെ അടുത്തൊരു വകുപ്പ്, കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്ന്....

എന്റെ ഏമാന്മാരെ, ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമാണ്.... പക്ഷെ, ഈ തറവേല കാണിക്കരുത്....
അതങ്ങ് ബോറായിപ്പോയി. അതൊക്കെ ആ നാട്ടിലെ പിള്ളേരുസെറ്റ് ഷൂട്ട് ചെയ്ത് എയർ ചെയ്തു കഴിഞ്ഞു. ലോകം മുഴുവൻ കണ്ടു കഴിഞ്ഞു.

പണ്ടത്തെ പോലെയല്ല, നിങ്ങളൊക്കെ കാണിക്കുന്ന ഈ വൃത്തികേടുകൾ ഇപ്പോൾ തത്സമയം അങ്ങ് പോകും.
യൂണിഫോമിന്റെ ബലവും ധാർഷ്ട്യവും കൊണ്ട് മാത്രം കളി നടക്കില്ല. നേരുണ്ടാകണം. നേര്....

ടെമ്പോ ട്രാവലർ ആൾട്ടർ ചെയ്തതിന് പിഴയിട്ടതൊക്കെ പൊതുജനം നിങ്ങൾക്കൊപ്പം നിൽക്കുന്ന കാര്യങ്ങളാണ്. അക്കൂട്ടത്തിൽ, കള്ളക്കേസുണ്ടാക്കി ആ ചെക്കന്മാരെ റിമാന്റിലാക്കാൻ നിങ്ങൾ തന്നെ കമ്പ്യൂട്ടർ തട്ടിമറിച്ചിടുന്നതൊക്കെ വെറും.....(മുഴുമിക്കാതെ)

വേണ്ട, അതിനൊക്കെ പറ്റിയ വാക്കൊന്നും നമ്മുക്ക് ചേർന്നതല്ല. ഇതൊക്കെ കോടതിയിൽ തെളിവായി വരും സാറന്മാരെ....ചിലപ്പോൾ ചിലരുടെ പണിയങ്ങ് പോയി കിട്ടിയെന്നും വരാം.

ലോക്ക് ഡൌൺ കുറഞ്ഞപ്പോൾ ലോണിൽ വണ്ടി വാങ്ങിച്ച് ഓടിക്കുന്ന ഒരു പാവം ടിപ്പർ ഉടമയെ ഇരുപത്തയ്യായിരവും മുപ്പത്തിനായിരവും പിഴയിട്ട് കീശ വീർപ്പിക്കുന്ന ഒരുതരം നിയമം പറഞ്ഞുള്ള നിങ്ങളുടെ ഗുണ്ടാപണിയൊക്കെ ജനം തിരിച്ചറിയുകയാണ്.
അതൊക്കെ ജനം ഏറെറടുത്താൽ നിങ്ങൾ മൂലം ഇല്ലാതാകുന്നത് ഒരു ഭരണക്രമമായിരിക്കും.

യൂണിഫോമിന്റെ വിലയൊക്കെ ഈ ഭരണ വ്യവസ്ഥയോളം മാത്രമേ കാണൂന്ന് ഓർക്കണം.
നിങ്ങൾ നിയമ പാലകരാകണം. അതാണ് നാടിനും നിങ്ങൾക്കും നല്ലത്....
നിയമത്തിന്റെ പേരിൽ ഗുണ്ടാപ്പണിയും പിരിവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് അധികകാലം തുടരാനാകില്ല എന്ന് മാത്രം ഓർമ്മപ്പെടുത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (9 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (17 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (23 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (8 hours ago)

Malayali Vartha Recommends