മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന നിലപാട് ശരിയല്ല! ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി

മദ്യശാലകളിലെ ആൾകൂട്ടം നിയന്ത്രിക്കാനായില്ലെങ്കിൽ അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി. മദ്യശാലകളിലെ തിരക്കു സംബന്ധിച്ചു കോടതി സ്വമേധയായെടുത്ത ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാൽ പരാമർശം വന്നിരിക്കുന്നത്
മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് രോഗം വന്നോട്ടെയെന്ന നിലപാട് ശരിയല്ലെന്നു കോടതി പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ശല്യമാവുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി പറഞ്ഞു.
മദ്യം വാങ്ങാന്‍ എത്തുന്നവരുടെ കുടുംബാംഗങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ബോധമുണ്ടയിരിക്കണം. അവര്‍ക്കു രോഗം വന്നോട്ടെ എന്നു ചിന്തിക്കരുതെന്നും കോടതി വ്യക്തമാക്കി.
കടകളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന പുതിയ മാര്‍ഗരേഖ മദ്യഷാപ്പുകള്‍ക്കും ബാധകമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ബിവറേജസ് കോര്‍പറേഷനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയും ചെയ്തു.
എന്നാൽ സർക്കർ കോടതിയിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്, പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം മദ്യക്കടകള്‍ക്കു പ്രത്യേക ഇളവില്ല എന്നായിരുന്നു.തീര്‍ത്തും സൗകര്യമില്ലാത്ത 94 മദ്യവില്‍പന ശാലകളുടെ പട്ടിക നേരത്തേ എക്‌സൈസ് വകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ പുരോഗതി എന്തായെന്നു കോടതി ആരാഞ്ഞു. ഈ വില്‍പനശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കുറഞ്ഞത് മൂന്നു മാസമെങ്കിലും സമയം വേണ്ടി വരുമെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകൻ നൽകിയ മറുപടി.
https://www.facebook.com/Malayalivartha























