ശ്രീജേഷിന് രണ്ട് കോടിയും വിദ്യാഭ്യാസവകുപ്പില്‍ ജോയന്റെ ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കും; മലയാളി താരം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം മന്ത്രിസഭാ യോഗത്തിന് ശേഷം

ടോക്കിയോ ഒളിമ്ബിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മലയാളി താരം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് കോടി രൂപയാണ് പാരിതോഷികമായി നല്‍കുക. ഒളിമ്ബിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന് ശേഷം കായിക മന്ത്രി വി. അബ്ദുറഹ്മാനാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി ശ്രീജേഷിന് സ്ഥാനക്കയറ്റം നല്‍കും. ഒളിമ്ബിക്‌സിലെ ഹോക്കിയില്‍ പങ്കെടുത്ത് വെങ്കലം നേടിയ ശ്രീജേഷിനെ പ്രധാനമന്ത്രി ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.
ഒളിമ്ബിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ശ്രീജേഷിനെ അവഗണിക്കുകയായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
നാല് പതിറ്റാണ്ടിന് ശേഷം ഒളിമ്ബിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറാണ് പി ആര്‍ ശ്രീജേഷ്. ജര്‍മനിയെ 5-4 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര മെഡല്‍ സ്വന്തമാക്കിയത്. ഗോള്‍പോസ്റ്റിന് കീഴിലെ ശ്രീജേഷിന്റെ മികവ് രാജ്യത്തിന് മെഡല്‍ സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
https://www.facebook.com/Malayalivartha























