Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്? എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചത്: പ്രതികരണവുമായി ഒമർലുലു രംഗത്ത്

11 AUGUST 2021 09:26 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. എംവിടി കുറ്റക്കാരാണെന്ന് കോടതിക്ക് മനസിലായത് കൊണ്ടാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ‘ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ഭാഗത്ത് അവരുടേതായ തെറ്റുകള്‍ ഉണ്ട്. എംവിഡി ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു. അതിന് ശേഷം അവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. കോടതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എന്റെ അറിവില്‍ കേസെടുത്തിരുന്നത്.


പക്ഷെ കോടതി അവര്‍ക്ക് ജാമ്യം നല്‍കി. അത് എംവിഡിയുടെ പ്രവൃത്തി ശരിയായില്ലെന്ന് കോടതിക്ക് തോന്നിയതിനാലാണ് എബിനും ലിബിനും ജാമ്യം ലഭിച്ചത്. ഇ ബുള്‍ജെറ്റിന്റെ കാര്യത്തില്‍ എംവിഡി കാണിച്ച ശുഷ്‌കാന്തി രാഷ്ട്രീയക്കാരുടെ കാര്യത്തില്‍ കാണിക്കാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് എത്ര വാഹനങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്റ്റിക്കറും മറ്റും ഒട്ടിച്ച് നിരത്തിലിറങ്ങിയത്. അതെല്ലാം എംവിഡിയില്‍ നിന്ന് അനുവാദം ലഭിച്ചിട്ടാണോ?’എന്നും ഒമര്‍ ലുലു ചോദിക്കുന്നു.

അതേസമയം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ കാരവാന്‍ വീണ്ടും നിരത്തിലിറക്കാം. എന്നാല്‍ നിലവില്‍ നിയമ വിരുദ്ധമായി വാഹനത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റണം. നിയമം മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ല.

വാഹനത്തിനു ചുമത്തിയ പിഴയടക്കാനും വാഹനം പൂര്‍വ സ്ഥിതിയിലാക്കാനും വ്‌ളോഗര്‍മാര്‍ക്ക് അവസരമുണ്ടെന്നും മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ബീഹാറില്‍ സൈറണ്‍ ഉപയോഗിച്ച് ടോള്‍ പ്ലാസ വെട്ടിച്ചു കടന്നത് ഉള്‍പ്പെടെ ഇ-ബുള്‍ ജെറ്റ് വീഡിയോകളില്‍ എല്ലാം പരിശോധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അങ്ങനെ വന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ജെറ്റ് സഹോദരന്മാര്‍ നേരിടേണ്ടി വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (15 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (23 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (29 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends