വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 21കാരന്‍ അറസ്റ്റില്‍; അറസ്റ്റിലായത് വീട്ടമ്മയുടെ മകന്റെ കൂട്ടുകാരൻ

കല്ലമ്പലത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 21കാരന്‍ അറസ്റ്റില്‍. നാവായിക്കുളം വടക്കേവയല്‍ കുന്നുവിള വീട്ടില്‍ പ്രദീപ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനാണ് അറസ്റ്റിലായ പ്രദീപ്.
രാത്രി വീട്ടമ്മയുടെ മകനുമൊത്ത് യുവാവ് മദ്യപിച്ചിരുന്നു. അയാളെ ഭാര്യവീട്ടിലാക്കിയ ശേഷം നാവായിക്കുളത്തുള്ള വീട്ടമ്മയുടെ വീട്ടിലെത്തുകയായിരുന്നു. മകന്‍ മദ്യപിച്ച് ബോധമില്ലാതെ റബ്ബര്‍ പുരയിടത്തില്‍ കിടക്കുകയാണെന്ന് പറഞ്ഞ് അവരെ വിളിച്ചിറക്കി അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയും പിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. വീട്ടമ്മ നിലവിളിച്ചതിനെതുടര്‍ന്നു പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അവരുടെ പരാതിയില്‍ രാത്രിതന്നെ കല്ലമ്ബലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കല്ലമ്ബലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഫറോസ് ഐ യുടെ നേതൃത്വത്തില്‍ എസ്‌ഐ ഗംഗാപ്രസാദ്, ഗ്രേഡ് എസ്‌ഐ അനില്‍കുമാര്‍, എ.എസ്.ഐ സുരേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിമോന്‍.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ വിനോദ് കുമാര്‍, സന്തോഷ് കുമാര്‍, കവിത, അജീഷ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























