ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാവേലിക്കര സ്വദേശിനിയുടെ ജീവന്‍ രക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാവേലിക്കര സ്വദേശിനിയുടെ ജീവന്‍ രക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മാതൃകയായി.
പെരിങ്ങര പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയായ മാവേലിക്കര മങ്ങാട്ടേത്ത് വീട്ടില്‍ വത്സല കുമാരിയെയാണ് ബസ് ഡ്രൈവര്‍ വി.എസ്. അനു, കണ്ടക്ടര്‍ എം.എം. നിസാര്‍ എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.
വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. കായംകുളത്ത് നിന്നും കുമളിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്ന വത്സല കുമാരിക്ക് മണിപ്പുഴക്ക് സമീപംവെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് മറ്റ് സ്റ്റോപ്പുകളിലെങ്ങും നിര്‍ത്താതെ വത്സല കുമാരിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























