ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...

ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും ബുൾ തരംഗം. ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് ആണ് കുതിച്ചത്. നിലവിൽ 75000ന് മുകളിലാണ് സെൻസെക്‌സ്. നിഫ്റ്റി 24000ത്തോട് അടുക്കുന്നു. എണ്ണവില കുത്തനെ താഴ്ന്നതും ഏഷ്യൻ വിപണിയിൽ നിന്നുള്ള അനുകൂല സൂചനകളുമാണ് വിപണിക്ക് കരുത്തായത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നതാണ് എണ്ണവില കുറയാൻ കാരണം. യുദ്ധം അവസാനിപ്പിക്കാൻ ഇറാനുമായി ചർച്ച ആരംഭിച്ചതായുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളും എണ്ണവിലയിൽ പ്രതിഫലിക്കുകയും ചെയ്തു.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐസി ബാങ്ക്, ഭാരതി എയർടെൽ ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. ടെക് മഹീന്ദ്ര, മാക്‌സ് ഹെൽത്ത് കെയർ ഒഴികെയുള്ള ഓഹരികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ഇന്ന് വ്യാപാരത്തിന്റെ ആരംഭത്തിൽ 18 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 93.94ലേക്കാണ് രൂപ കൂപ്പുകുത്തിയത്.
"
https://www.facebook.com/Malayalivartha
























