Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

25 MARCH 2026 11:11 AM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്കയും ആധുനിക ടെക്നോളജിയിലൂടെ ആയുധമേഖലയിൽ കരുത്താർജിച്ച ഇസ്രയേലും വളഞ്ഞ് നിന്ന് ആക്രമിച്ചിട്ടും, തല ഉയർത്തി ചങ്കുറപ്പോടെ തെരുവിൽ ഇറങ്ങി നടക്കുന്ന ഇറാൻ ഭരണകൂടം ലോക ജനതയ്ക്ക് മുന്നിൽ വിസ്മയമാകുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.ഇനിയെന്ത് ചെയ്യും എന്നുള്ള ആലോചനയിലാണ് ട്രംപ് ഇറാനെതിരെ പാരാട്രൂപ്പിനെ രംഗത്തിറക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസമാണ് ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പില്‍ നിന്ന് അഞ്ചു ദിവസത്തെ താല്‍ക്കാലിക പിന്‍മാറ്റം ട്രംപ് പ്രഖ്യാപിച്ചത്.

 

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നു നല്‍കിയില്ലെങ്കില്‍ ഇറാനെ 'ചാമ്പലാക്കും' എന്നായിരുന്നു നേരത്തെയുള്ള ഭീഷണി. എന്നാല്‍, പെട്ടെന്നുള്ള ഈ നിലപാട് മാറ്റം ഇറാനെതിരെയുള്ള ശക്തമായ കരയുദ്ധത്തിന് മുന്നോടിയായുള്ള തന്ത്രപരമായ നീക്കമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് യുഎസ് മറൈന്‍ സേനയ്ക്ക് എത്തിച്ചേരാനുള്ള സാവകാശം ഒരുക്കുകയാണ് ഇതിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ലും 'കിരീടത്തിലെ വജ്രവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക എന്നതാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം.

ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവുംനടക്കുന്നത് അഞ്ചു മൈല്‍ മാത്രം നീളമുള്ള ഈ ദ്വീപ് വഴിയാണ്. യുദ്ധത്തിനാവശ്യമായ പണം സമാഹരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഈ പ്രദേശം പിടിച്ചെടുക്കുന്നതിലൂടെ ഇറാനെ പൂര്‍ണ്ണമായും മുട്ടുകുത്തിക്കാമെന്ന് വാഷിംഗ്ടണ്‍ കണക്കുകൂട്ടുന്നു. നിലവില്‍ 2,200 മറൈന്‍ സൈനികര്‍ അടങ്ങുന്ന 31-ാമത് മറൈന്‍ എക്സ്പെഡിഷനറി യൂണിറ്റ് പടക്കപ്പലുകള്‍ക്കൊപ്പം മേഖലയിലേക്ക് നീങ്ങിക്കഴിഞ്ഞു.കരയുദ്ധത്തിന് ശക്തി പകരാന്‍ കരസേനയുടെ എലൈറ്റ് വിഭാഗമായ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ ഒരു കോംബാറ്റ് ബ്രിഗേഡിനെ കൂടി വിന്യസിക്കുന്ന കാര്യം പെന്റഗണ്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്.

 

എലൈറ്റ് 82-ാമത് എയർബോൺ ഡിവിഷനിൽ നിന്ന് ഏകദേശം 3,000 സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്നതിനെക്കുറിച്ച് അമേരിക്ക ആലോചിക്കുന്നു. ഒരു ബ്രിഗേഡ് കോംബാറ്റ് ടീമിനെ അയയ്ക്കുന്നതിനുള്ള രേഖാമൂലമുള്ള ഉത്തരവ് ആസന്നമായേക്കാം, എന്നിരുന്നാലും ഇറാനിൽ കരസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ ആസ്ഥാനമായുള്ള 82-ാമത് എയർബോൺ ഡിവിഷൻ, യുഎസ് സൈന്യത്തിന്റെ ഏറ്റവും ദ്രുത പ്രതികരണ സേനകളിൽ ഒന്നാണ്. 18 മണിക്കൂറിനുള്ളിൽ ലോകത്തെവിടെയും വിന്യസിക്കാനുള്ള കഴിവിന് പേരുകേട്ട ഈ ഡിവിഷനിൽ, പാരച്യൂട്ട് ആക്രമണങ്ങൾ,

 

ദ്രുത റെയ്ഡുകൾ, എയർഫീൽഡുകൾ പോലുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ സുരക്ഷിതമാക്കൽ എന്നിവയ്ക്കായി പരിശീലനം ലഭിച്ച ലൈറ്റ് ഇൻഫൻട്രി സൈനികരാണ് ഉൾപ്പെടുന്നത്. ഏകദേശം 3,000 സൈനികരുടെ ഒരു ബ്രിഗേഡായ അതിന്റെ "ഇമ്മഡീറ്റ് റെസ്‌പോൺസ് ഫോഴ്‌സ്", ഇപ്പോൾ മേഖലയിലെ സാധ്യതയുള്ള പ്രവർത്തനങ്ങൾക്കായി പരിഗണിക്കപ്പെടുന്നു.ലോകത്തെവിടെയും 18 മണിക്കൂറിനുള്ളില്‍ എത്തിച്ചേരാന്‍ ശേഷിയുള്ള ഈ 'ഇമ്മീഡിയറ്റ് റെസ്‌പോണ്‍സ് ഫോഴ്സ്' കൂടി എത്തുന്നതോടെ ഇറാന് മേല്‍ അമേരിക്കന്‍ പിടിമുറുക്കം ശക്തമാകും.

 

ഈ അഞ്ചു ദിവസത്തെ ഇടവേള കൊണ്ട് ട്രംപിന് ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് സേനാ വിന്യാസം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും എന്നാണ് മുന്‍ യുഎസ് ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ വിക്ടോറിയ കോട്സ് പ്രതികരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (18 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (30 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (40 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends