മുന്നറിയിപ്പുമായി എയർ ഇന്ത്യ; ഇന്ത്യൻ വിമാനത്താവളത്തിൽ എത്തുന്ന യു.എ.ഇ യാത്രക്കാർ ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ ഗൾഫ് രാജ്യങ്ങളുമായുള്ള വിമാന സർവീസ് ഓരോന്നായി പുന:സ്ഥാപിച്ചുവരുകയാണ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ യുഎഇ, കുവൈറ്റ്, ഖത്തര് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ വിമാനസർവീസിന് അനുമതി നൽകിയ സ്ഥിതിക്ക് നിബന്ധനകളുമായി എയർ ഇന്ത്യ രംഗത്ത്....
ഇന്ത്യൻ വിമാനത്താവളത്തിൽ എത്തുന്ന യു.എ.ഇ യാത്രക്കാർ ആറ് മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനത്താവളത്തിൽ റാപിഡ് പി.സി.ആർ പരിശോധന നിർബന്ധമാക്കിയ സാഹചര്യത്തിലാണ് എയർലൈനിന്റെ നിർദേശം പുറത്ത് വന്നിരിക്കുന്നത്. യാത്രയുടെ നാല് മണിക്കൂർ മുൻപാണ് പരിശോധന നടത്തേണ്ടതാണ്. അതിനാൽ യാത്രികർ വിമാനത്താവളത്തിൽ നേരത്തെ എത്തി പരിശോധന കൗണ്ടറിൽ കൃത്യ സമയത്തിന് ഹാജരാകണം. യാത്രക്ക് രണ്ട് മണിക്കൂറിനുള്ളിൽ കൗണ്ടറിൽ പരിശോധന അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്ക് വാക്സിനേഷൻ വേണമെന്ന നിബന്ധന എമിറേറ്റ്സും ഒഴിവാക്കിയിട്ടുണ്ട്. എയർലൈന്‍റെ വെബ്സൈറ്റിലെ പുതിയ സർക്കുലറിലാണ് വാക്സിനേഷൻ നിബന്ധന ഒഴിവാക്കിയതായുള്ള വാർത്തകൾ വന്നത്. ഇതോടെ, ദുബൈ വിസയുള്ളവർക്ക് വാക്സിനേഷനില്ലാതെ മടങ്ങാൻ കഴിയും. അതേസമയം, അബൂദബി, ഷാർജ ഉൾപെടെയുള്ള എമിറേറ്റുകളിൽ വിസയുള്ളവർക്ക് വാക്സിനേഷൻ നിർബന്ധമാണ്.
വാക്സിനേഷൻ വേണമെന്ന നിബന്ധന എയർ ഇന്ത്യയും വിസ്താര എയർലെൻസും നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. നേരത്തെ ഇറക്കിയ സർക്കുലറിൽ യു.എ.ഇയിൽ നിന്നെടുത്ത വാക്സിൻ നിർബന്ധമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, പുതിയ സർക്കുലർ പ്രകാരം ജി.ഡി.ആർ.എഫ്.എയുടെ അനുമതിയും 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ പരിശോധന ഫലവുമുണ്ടെങ്കിൽ ദുബൈയിലേക്ക് യാത്ര ചെയ്യാം.നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിലേക്ക് പ്രവേശന അനുമതി നൽകുന്നുള്ളു. അതിനാൽ, പുതിയ സർക്കുലർ പ്രകാരമുള്ള നിബന്ധനയുടെ ഗുണം ലഭിക്കുന്നത് ദുബൈ വിസക്കാർക്ക് മാത്രമായിരിക്കും.
അതേസമയം പല രാജ്യങ്ങളോടും യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. യാത്രാ നിയന്ത്രണം മൂലം നിരവധി പേരാണ് ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്നത്. ഇന്ത്യയില്‍ കുടുങ്ങിയവരുടെ തിരിച്ചുപോക്കിന് ആവശ്യമായ നടപടികൾ സ്വീകരിക്കാന്‍ ഇന്ത്യ ആവശ്യപ്പെടും ചെയ്തിട്ടുണ്ട്. യാത്രാ പ്രശ്നത്തിനു പരിഹാരം കണ്ടെത്താല്‍ വേണ്ടിയാണ് ആദ്യഘട്ടത്തില്‍ തന്നെ പരിഗണന നല്‍കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























