വെള്ളരിക്കുണ്ടിലെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്; ജോലിക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയുടെ കിടപ്പറയില്‍ സുഹൃത്തിനെ കണ്ടതാണ് കൊലയ്ക്ക് വഴിവെച്ചതെന്ന് പൊലീസ്; പ്രതി പിടിയിൽ

ജോലിക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോള്‍ ഭാര്യയുടെ കിടപ്പറയില്‍ സുഹൃത്തിനെ കണ്ടതാണ് വെള്ളരിക്കുണ്ടിലെ കൊലയ്ക്ക് വഴിവെച്ചതെന്ന് പൊലീസ്.
വെള്ളരിക്കുണ്ട് പാത്തിക്കരയിലെ രവി (40) യെ കൊലപ്പെടുത്തിയ പാത്തിക്കരയിലെ രാമകൃഷ്ണന്റെ (50) അറസ്റ്റ് വ്യാഴാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയതായി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ പറഞ്ഞു.
സംഭവം നടന്നയുടന്‍ പ്രതി രാമകൃഷ്ണനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാവിലെ ആറ് മണിക്ക് മുമ്പ് കവുങ്ങിന് മരുന്നടിക്കുന്ന ജോലിക്ക് പോയ രാമകൃഷ്ണന്‍ അന്ന് ജോലി ഇല്ലാത്തതിനാല്‍ തിരിച്ച് 6.30 മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു. ഇവരുടെ 20 വയസുള്ള മകനും അതി രാവിലെ ജോലിക്ക് പോയിരുന്നു.
മടങ്ങി വീട്ടിലെത്തിയ രാമകൃഷ്ണന്‍ തന്റെ ഭാര്യയെയും കൊല്ലപ്പെട്ട രവിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കിടപ്പറയില്‍ കണ്ടതായും പ്രകോപിതനായ രാമകൃഷ്ണന്‍ രവിയെ വലിച്ച് പുറത്തിട്ട് വീട്ടിലുണ്ടായിരുന്ന വിറക് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തടയാന്‍ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.
തലയോട്ടി പൊട്ടി രക്തം വാര്‍ന്ന് കിടന്ന നിലയിലായിരുന്ന രവിയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒറ്റ അടിയില്‍ തന്നെയായിരുന്നു തലയോട്ടി പൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും. പ്രതിയുടെ ഭാര്യയുടെ പരിക്ക് ഗുരുതമല്ലെന്നും ഇവര്‍ ആശുപത്രി വിട്ട് വീട്ടില്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രൂരമായ കൊലയില്‍ നടുങ്ങിയിരിക്കുകയാണ് പാത്തിക്കര ഗ്രാമം. കൊല്ലപ്പെട്ട രവി അവിവാഹിതനാണ്.
https://www.facebook.com/Malayalivartha
























