പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയം...!! സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിന്റെ നിലവാരം പരിശോധിക്കണം; മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിണറായി വിജയന്‍ മാറി നില്‍ക്കണം, അല്ലെങ്കിൽ പിണറായിയെ സി.പി.എം പുറത്താക്കണം, അറസ്റ്റ് ചെയ്യണം - പി.സി. ജോര്‍ജ്

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കൊടുത്ത നോട്ടീസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പി. ശ്രീരാമകൃഷ്ണന്റെയും പേര് പരാമര്‍ശിച്ച സാഹചര്യത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പിണറായി വിജയന്‍ മാറി നില്‍ക്കണം. സ്വയം രാജിവെച്ചൊഴിയാന്‍ സാധ്യതയില്ലാത്തതിനാല്‍ സി.പി.എം അദ്ദേഹത്തെ പുറത്താക്കണമെന്നും ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ ആരോഗ്യ മന്ത്രി ദയനീയ പരാജയമാണ്. ഫലപ്രദ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വാക്സിന്റെ നിലവാരം പരിശോധിക്കണം.
വാക്സിന് സ്വീകരിച്ചവര്‍ക്കും വലിയ തോതില്‍ കോവിഡ് സ്ഥിരീകരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ അലോപ്പതിയെ മാത്രം ആശ്രയിക്കാതെ ഹോമിയോ, ആയുര്‍വേദ മരുന്നുകളും പരിശോധിക്കണം.
ഈശോയുടെ പേരിട്ടിട്ട് അത് സിനിമയാണെന്ന് ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അടുത്ത തവണ പാലായില്‍ മത്സരിച്ചാലും ജോസ് കെ. മാണി തോല്‍ക്കും. റോഷി അഗസ്റ്റിന് മന്ത്രിയായതോടെ കേരള കോണ്‍ഗ്രസുകാരെല്ലാം അദ്ദേഹത്തിന്റെ അടുക്കലേക്കാണ് ഒഴുകുന്നത്.
ഇത് തടയാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കാഡര്‍ പാര്‍ട്ടിയാക്കുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന. യു.ഡി.എഫ് പ്രവേശനം എപ്പോള്‍ വേണമെങ്കിലും ആകാമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha
























