മരിക്കുന്നതിന് മുൻപ് അഞ്ചു ബാക്കിവച്ച ആ തെളിവ്... മുറിയിലെ ചിത്രങ്ങൾ! ഉമേഷിന്റെ വീട്ടുകാർ പ്രതികരിക്കുന്നു

അടുത്തിടെ ആലപ്പുഴയിൽ നിന്ന് വന്ന ഒരു വാർത്തയാണ് അഞ്ചു എന്ന പത്തൊമ്പതു കാരിയുടെ മരണം.നൂറനാട് സ്വദേശി അഞ്ചു ഭർതൃവീട്ടിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഇത് കൊലപാതകമാണെന്ന് തന്നെയാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്.ഇതിന്റെ വീഡിയോ മലയാളി വാർത്ത പുറത്തുവിട്ടിരുന്നു.ഭർതൃ സഹോദരനും ഭർത്തൃമാതാവുമാണ് കുറ്റക്കാരെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ അഞ്ജുവിന്റെ ഭർതൃവീട്ടിൽ പോവുകയും അവരുമായി സംസാരിക്കുകയും ചെയ്തു.അഞ്ജുവിന് ആ വീട്ടിൽ ഒരു സങ്കടവുമില്ലായിരുന്നു എന്നാണ് ഭർത്താവ് ഉമേഷും അമ്മയും പറയുന്നത്.എന്നാൽ ഇവരുടെ വാക്കുകൾ എത്രകണ്ട് സത്യമാണെന്ന് അറിയില്ല.ഭാര്യ അഞ്ജുവിനെ ഒരുപാട് സ്നേഹമായിരുന്നു വെന്നും.അവളെ ഒരു രീതിയിലും ബുദ്ധി മുട്ടിച്ചിരുന്നില്ലന്നും ഉമേഷ് പറയുന്നു.എന്നാൽ തന്റെ സഹോദരനോട് വന്നനാൾ മുതൽ അഞ്ചു മിണ്ടാൻ കൂട്ടാക്കിയിരുന്നില്ലന്ന് ഉമേഷ് പറയുന്നുണ്ട്.
എന്നാൽ അഞ്ജുവിനെ മകളെ പോലെ തന്നെയാണ് കണ്ടിരുന്നതെന്നും, എന്തിനാണ് ഇങ്ങനെ ഒരു കടും കൈ ചെയ്തതെന്ന് അറിയില്ലന്നും ഇപ്പോൾ നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുന്നു എന്നുമാണ് ഉമേഷിന്റെ 'അമ്മ പറയുന്നത്.
എന്നാൽ ഇപ്പോൾ കഥയിലെ വില്ലൻ ഉമർശിന്റെ സഹോദരൻ മുകേഷ് ആണെന്നാണ് ആരോപണം വരുന്നത്.മുകേഷ് പല തവണ അഞ്ജുവിനെ കയറി പിടിക്കാൻ ശ്രമിച്ചിട്ടുണ്ടന്നും അയാളെ പേടിയാണെന്ന് അഞ്ചു പറഞ്ഞിട്ടുണ്ടന്നും അഞ്ജുവിന്റെ കുടുംബം പറയുന്നു.എന്നാൽ അഞ്ജുവിനെ സ്വന്തം ഏട്ടത്തിയമ്മയായാണ് കണ്ടതെന്നും ഒരു രീതിയിലുള്ള മോശം പ്രവർത്തിയും ഉണ്ടായിട്ടില്ലന്നുമാണ് മുകേഷ് പറയുന്നത്.മാത്രമല്ല സംഭവം നടക്കുന്നത്തിന്റെ തലേന്ന് രാത്രി മുതൽ താൻ വീട്ടിലില്ലെന്നും മുകേഷ് പറയുന്നു.
എന്തായാലും ഒരു പ്രകോപനവുമില്ലാതെ ഒരു കുട്ടി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയില്ല.ഒന്നുകിൽ ഭർതൃവീട്ടിൽ നിന്നും ഉണ്ടായ ദുരനുഭവം ആത്മഹത്യയിലേക്ക് ആ കുട്ടിയെ കൊണ്ടെത്തിച്ചതാകാം അല്ലങ്കിൽ അവിടെയുള്ള ആരെങ്കിലും ആ കുട്ടിയെ കൊലപ്പെടുത്തിയതുമാകാം.എന്തുതന്നെയായാലും നഷ്ടം ആ മാതാപിതാക്കൾക്ക് മാത്രം.
https://www.facebook.com/Malayalivartha

























