Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

07 NOVEMBER 2025 08:07 AM IST
മലയാളി വാര്‍ത്ത
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോര്‍പറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വര്‍ഷങ്ങളില്‍ 1155.56 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ 300 കോടികൂടി അനുവദിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (200 കോടി), ദേശിയ സഫായി കരം ചാരിസ് ധനകാര്യ കോര്‍പറേഷന്‍ (100 കോടി) എന്നിവടങ്ങളില്‍ നിന്നും വായ്പ്പ സ്വീകരിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. .

സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേശിയ ധനകാര്യ കോര്‍പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശക്ക് സ്വയംസംരംഭക വായ്പ്പകള്‍ കാലങ്ങളായി നല്‍കി വരുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമായ ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റി (1595.56 കോടി രൂപ) കോര്‍പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കും.

സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 31795 വനിതകള്‍ക്ക് 334 കോടി രൂപ കോര്‍പറേഷന്‍ വിതരണം ചെയ്തിരുന്നു. കൂടാതെ സര്‍ക്കാരില്‍ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് നാളിതുവരെ 1,27,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വനിതാ വികസന കോര്‍പറേഷന് സാധിച്ചു. കൂടാതെ ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 35,000 വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനും വനിതാ വികസന കോര്‍പറേഷന് സാധിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 12346 വനിതകള്‍ക്ക് 180 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ലഭ്യമായിരുന്ന അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ ന്യൂനപക്ഷ വിഭാത്തിനു 165 കോടി രൂപയുടെ വായ്പ വിതരണത്തിലൂടെ 34,000 വനിതകള്‍ക്കും സഫായി കരം ചാരിസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75 കോടി രൂപയുടെ വായ്പ വിതരണത്തിലൂടെ 12,000 തൊഴിലവസരങ്ങളും സൃഷിടിക്കാനാകും സാധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 8000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കും.

സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം 12 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. "  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളി കുവൈത്തിൽ...  (32 minutes ago)

ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ  (38 minutes ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം... തെരുവുനായ പ്രശ്നത്തിൽ സുപ്രധാന  (53 minutes ago)

ഇന്റർപോൾ ഇറങ്ങി വാസുവിനെ പൂട്ടും കേന്ദ്രത്തെ കട്ടക്ക് ഇറങ്ങുന്നു ഞെട്ടുന്ന അറസ്റ്റ് ഉടൻ  (1 hour ago)

നിഫ്റ്റി150 പോയന്റ് നഷ്ടത്തില്‍ 23,350ന് താഴെ..  (1 hour ago)

A K G സെന്ററിർ വിറപ്പിച്ച് 4-ാം അറസ്സ്..! ഇന്ന് കോടതിയിൽ ഹാജരാക്കും  (1 hour ago)

പരിക്കേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു  (1 hour ago)

അയ്യപ്പ സ്വാമിയെ പറ്റിച്ചവരെ തൂക്കാൻ ടീം മോദി : അന്തംവിട്ട് സി പി എം അമിത് ഷാ കളത്തിൽ  (1 hour ago)

ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം...  (1 hour ago)

കോൺക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് ഒരു മരണം...  (1 hour ago)

സ്വർണവിലയിൽ  (2 hours ago)

കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

പൊട്ടിക്കരഞ്ഞ് ഷംസീർ..! സഹോദരി അന്തരിച്ചു 42 വയസായിരുന്നു..! ആശുപത്രിയിൽ സ്പീക്കര്‍  (2 hours ago)

ഇരവിപുരം ഭാസി അന്തരിച്ചു... സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി  (2 hours ago)

രാത്രിക്ക് രാത്രി തലസ്ഥാനം വളഞ്ഞ് SIT..! ബൈജു അറസ്റ്റില്‍..! A K G സെന്ററിർ ഭൂകമ്പം വാസുവിന്റെ അറസ്സ് ഇന്ന് ..!  (3 hours ago)

Malayali Vartha Recommends