ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...

ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും 'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാത്തവർ 'ഡോ.' എന്ന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കാനായി ബന്ധപ്പെട്ട അധികാരികളോട് കോടതി നിർദേശിക്കുകയും ചെയ്തു.
ഫിസിയോതെറാപ്പിസ്റ്റുകൾ 'ഡോ.' എന്ന വിശേഷണം നീക്കം ചെയ്യാനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നതായി ചൂണ്ടിക്കാട്ടി ഹൈക്കോടതി .
അംഗീകൃത മെഡിക്കൽ യോഗ്യതയില്ലാതെ 'ഡോക്ടർ' എന്ന പദവി ഉപയോഗിക്കുന്നത് 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാകുമെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നീക്കം.
"
https://www.facebook.com/Malayalivartha


























