കുടുംബപരമായ സൗഖ്യം, തൊഴിൽ രംഗത്ത് വിജയം, സാമ്പത്തികമായ ഉന്നതി എന്നിവ ഇന്ന് വന്നുചേരും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബപരമായ സൗഖ്യം, തൊഴിൽ രംഗത്ത് വിജയം, സാമ്പത്തികമായ ഉന്നതി എന്നിവ ഇന്ന് വന്നുചേരും. ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം. കാര്യങ്ങൾ അനുകൂലമായി ഭവിക്കുന്ന ഒരു നല്ല ദിനമാണിത്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സ്ത്രീകൾ മൂലം ദുരിതമോ മാനഹാനിയോ ധനപരമായ നഷ്ട്ടമോ ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാതെ ശ്രദ്ധിക്കണം. ഇന്ന് എല്ലാ കാര്യങ്ങളിലും ജാഗ്രതയും സൂക്ഷ്മതയും പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാകും. രോഗാദി ദുരിതം ഉണ്ടാവുകയും ധനപരമായ ക്ലേശം, തൊഴിൽ പരാജയം എന്നിവ നേരിടുകയും ചെയ്യും. കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ വിവേകം കാണിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തൊഴിൽ രംഗത്ത് വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ഇന്ന് ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും. അനുകൂലമായ ഒരു ദിനം പ്രതീക്ഷിക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ദാമ്പത്യപരമായ ഐക്യം, രോഗങ്ങളിൽ നിന്നുള്ള ശാന്തി, നിയമപരമായ കാര്യങ്ങളിൽ വിജയം എന്നിവ ഇന്ന് പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുവാനുള്ള സാധ്യതയുണ്ട്. ശത്രുഹാനി, സാമ്പത്തികമായ ഉന്നതി എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മനസ്സിന് ഭയം ഉണ്ടാക്കുന്ന അവസ്ഥ സംജാതമാവാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടുകയും മനസ്സ്സ്വസ്ഥത കുറയുകയും ചെയ്യും. അപമാനം, മനോദുഃഖം, ധനപരമായ ക്ലേശം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക. ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകുക.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രോഗാദി ദുരിതങ്ങൾ അലട്ടുകയും പല തലത്തിലുള്ള പാഴ് ചെലവുകൾ കാരണം വരവിനേക്കാൾ ചെലവുണ്ടാകുകയും ചെയ്യും. സ്ത്രീകൾ മൂലം അപമാനിതനാകുവാനുള്ള സാഹചര്യം ഉണ്ടാവാം. സ്വത്ത് തർക്കങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. ഇന്ന് ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത കാണുന്നു. നല്ല ഭാര്യ-ഭർത്തൃ ലബ്ധി, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും. തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റം അനുഭവത്തിൽ വരും. സന്തോഷകരവും അനുകൂലവുമായ ഒരു ദിനമായിരിക്കും ഇന്ന്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സർക്കാർ സ്ഥാപനത്തിലോ പ്രൈവറ്റ് സ്ഥാപനത്തിലോ ജോലിക്ക് അപേക്ഷിച്ചിരുന്നവർക്കു നിയമനാനുമതി ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ ഇടങ്ങളിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): കുടുംബാംഗങ്ങളുമായും അയൽക്കാരുമായി കലഹത്തിന് സാധ്യതയുണ്ട്. ശാരീരികമായും മാനസികവുമായും പ്രശ്നങ്ങൾ രൂക്ഷമാകും. ശരീരത്തിലെ നീർദോഷം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. കടബാധ്യതകളോ ഉള്ളവർ ഇന്ന് ശ്രദ്ധിക്കേണ്ട ദിവസമാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): മാനസിക ബുദ്ധിമുട്ടുകൾ, തൊഴിൽ ക്ലേശങ്ങൾ, രോഗാദി ദുരിതം എന്നിവ ഇന്ന് ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർ, സന്താനങ്ങൾ എന്നിവരുമായി കലഹത്തിനോ അഭിപ്രായ വ്യത്യാസത്തിനോ ഇടയുണ്ട്. ധനനഷ്ടം, അപമാനം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കർമ്മപരമായ പുരോഗതി ഇന്ന് ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗള കർമ്മം നടക്കുക, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും. കാര്യങ്ങൾ അനുകൂലമാവുന്ന ഒരു നല്ല ദിനമാണിത്.
"
https://www.facebook.com/Malayalivartha

























