അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ശബരിമല സ്വർണക്കൊള്ള കേസ് – ദേവസ്വം ബോർഡിനെയും അന്താരാഷ്ട്ര കലാകള്ളക്കടത്തുകാരെയും ബന്ധിപ്പിക്കുന്ന ഗുരുതര സംശയങ്ങളാണ് ഇപ്പോൾ ഹൈക്കോടതി ഉന്നയിക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം, പീഠം തുടങ്ങി അനവധി പൈതൃക വസ്തുക്കളുടെ അറ്റകുറ്റപ്പണിയുടെ മറവിൽ, കോടികളുടെ സ്വർണം കവർന്നെടുത്തുവെന്ന ആരോപണമാണ് അന്വേഷണം ശക്തമാക്കുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കള്ളക്കടത്തുകാർ — പ്രത്യേകിച്ച് വിലമതിക്കാനാവാത്ത ദേവസ്വം വസ്തുക്കൾ വിദേശ മാർക്കറ്റിൽ വിറ്റഴിക്കുന്ന സുഭാഷ് കപൂർ എന്ന ബെർ നോട്ടോറിസ് ആര്ട്ട് സ്മുഗ്ഗലെർ — ഉപയോഗിച്ച രീതികളുമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രവർത്തന രീതി ഒട്ടും വ്യത്യാസമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
1999-ൽ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വർണം പൊതിഞ്ഞിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽ, 2018-19-ൽ മാറ്റി വെച്ചത് 324.40 ഗ്രാം സ്വർണം പൂശിയ പുതിയ വാതിലാണ്. ഇതിൽ തന്നെ ക്രമക്കേടുകൾക്കുള്ള വാതിൽ തുറന്നു. അളവെടുപ്പിനും ശരിപ്പകർപ്പിനും മുഴുവൻ അവസരം ലഭിച്ച പോറ്റിയും സംഘവും യഥാർത്ഥ വാതിൽ എവിടെ പോയി എന്ന ചോദ്യത്തിന് ഇന്നുവരെ മറുപടി നൽകിയിട്ടില്ല.
വിജിലൻസ് കണ്ടെത്തലിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് രണ്ട് പീഠങ്ങൾ വീണ്ടെടുത്തത്. ഒന്നിനും യാതൊരു രേഖാമൂലമായ നിയന്ത്രണമില്ലായ്മ ഉണ്ടെന്നതാണ് അന്വേഷണത്തെ കൂടുതൽ സംശയാസ്പദമാക്കുന്നത്. അതിനിടയിൽ, 2019-ലെ അറ്റകുറ്റപ്പണിക്കുശേഷം ദ്വാരപാലക ശില്പങ്ങളുടെ തൂക്കത്തിൽ നാലുകിലോയോളം കുറവ് കണ്ടെത്തിയതും അന്വേഷണം കൂടുതൽ ശക്തമാക്കാൻ കാരണമായി.
കോടതി വ്യക്തമായി ചൂണ്ടിക്കാട്ടുന്നത് — ദേവസ്വം ബോർഡിന്റെ അറിവില്ലാതെ ഇത്തരം കാര്യങ്ങൾ നടക്കാനാവില്ല എന്നതാണ്. മതപരമായ പൈതൃക വസ്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നതെന്ന് കോടതി വ്യക്തമാക്കി. അതിനാൽ തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ തുടങ്ങി നേരിട്ടോ പരോക്ഷമായോ ഇതിൽ ഉത്തരവാദികളാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കോടതി നിർദ്ദേശങ്ങൾ:
അഴിമതി നിരോധന നിയമം ബാധകമാകുമോ എന്ന് പരിശോധിക്കുക.
2019-ലെ അറ്റകുറ്റപ്പണിയിൽ എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് തൂക്കമെടുത്ത് കണ്ടെത്തുക.
1999-ലെ സ്വർണാവരണത്തിന്റെ സാമ്പിളുകൾ പരിശോധിച്ച് താരതമ്യം ചെയ്യുക.
നവംബർ 15നകം പരിശോധനകൾ പൂർത്തിയാക്കുക.
അടച്ചിട്ട കോടതി മുറിയിൽ പ്രത്യേക അന്വേഷണം സംഘത്തോട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ഐടി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. വിഷയം ഡിസംബർ 3ന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha

























