സെലിബ്രിറ്റികളോട് ആരാധകരുടെ മനോഭാവം വേറിട്ടതാണ്:ആരാധകര്‍ തന്റെ കയ്യില്‍ മുറിവുണ്ടാക്കിയിട്ടുണ്ടെന്ന് നടന്‍ അജിത്ത്

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അജിത്ത്. തമിഴിലെ താരത്തിന്റെ പെര്‍ഫോമന്‍സിന് എന്നും 100ല്‍ 100 മാര്‍ക്കാണ്. എന്നാല്‍ ഇപ്പോഴിതാ ആരാധകന്‍ തന്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് താരം. സെലിബ്രിറ്റികള്‍ ആരാധകരോട് എങ്ങനെ പെരുമാറണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പത്രക്കാരുടെ ചോദ്യത്തിന് പിന്നാലെയാണ് തനിക്കുണ്ടായ ദുരനുഭവം നടന്‍ പങ്കുവെച്ചത്.
താരത്തിന്റെ വാക്കുകള്‍
ആരാധകന്‍ എന്റെ കൈ ബ്ലെയ്ഡ് കൊണ്ട് മുറിച്ചിട്ടുണ്ട്. വാഹനത്തില്‍ കയറിയതിനു ശേഷം കൈയില്‍ നിന്നു ചോര വന്നു. അപ്പോഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിക്കുന്നത്. ആരാധകര്‍ തന്റെ വാഹനം പിടിച്ചു നിര്‍ത്തി സെല്‍ഫി എടുക്കാന്‍ താന്‍ ജനാല തുറന്ന് പുറത്തേക്ക് വരണമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന സമയങ്ങളുണ്ട്. മുറിവുണ്ടാക്കിയതിന്റെ പാടുകള്‍ കൈകളിലുണ്ട്.
സെലിബ്രിറ്റികളെ തൊടാന്‍ ആഗ്രഹിക്കുന്ന ധാരാളം ആരാധകരുണ്ട്. 2005ലാണ് ഇക്കാര്യം സംഭവിക്കുന്നത്. ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. ധാരാളം ആളുകള്‍ കൈകള്‍ നീട്ടിപ്പിടിക്കാറുണ്ട്. ഒരു തവണ താന്‍ കൈകൊടുത്തിട്ട് കാറില്‍ കയറി. പിന്നീട് എന്റെ കൈകളിലേക്ക് നോക്കിയപ്പോഴാണ് രക്തം വരുന്നതായി എനിക്ക് മനസ്സിലായത്.
https://www.facebook.com/Malayalivartha

























