സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും... തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് സിപിഎമ്മും സർക്കാരും തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.
സിപിഎം നേതാക്കളായ മുൻ എംഎൽഎ ടി കെ ദേവകുമാർ, മുൻ എംപി എ സമ്പത്ത് എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകളുള്ളത്, ഹരിപ്പാട് മുൻ എംഎൽഎയാണ് ദേവകുമാർ. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ദേവകുമാർ, നിലവിൽ കയർഫെഡ് പ്രസിഡന്റാണ്. ആറ്റിങ്ങൽ മുൻ എംപിയാണ് എ സമ്പത്ത്.
അതേസമയം നിലവിലെ ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും ബോർഡ് അംഗം എ അജികുമാറിന്റെയും കാലാവധി ഈ മാസം 12 ന് അവസാനിക്കുകയാണ്. ഈ മാസം 16 ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ, നിലവിലെ ബോർഡിന്റെ കാലാവധി 2026 ജൂൺ വരെ നീട്ടാനായിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. എന്നാൽ പിന്നെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























