സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍

ഓര്‍ക്കിഡ് വെല്‍നസ് & സ്പാ സെന്ററില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നടത്തിപ്പുകാരായ കല്ലുരു പവന്‍ കുമാര്‍ (36), ജന ശ്രീനിവാസ് (35) എന്നിവര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു റെയ്ഡ് നടന്നത്. പൊലീസെത്തിയപ്പോള്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഇവരെയും പിടികൂടിയിട്ടുണ്ട്. സ്പായിലുണ്ടായിരുന്ന ഒന്‍പത് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവരുടെ പേരിലാണ് സ്പായുടെ ലൈസന്‍സ്. ഇവര്‍ ഒളിവിലാണ്. ഉപഭോക്താക്കള്‍ക്ക് ലൈംഗിക സേവനങ്ങള്‍ നല്‍കാന്‍ നടത്തിപ്പുകാര്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴി ജീവനക്കാരികളോട് നിര്‍ദ്ദേശിച്ചിരുന്നു. അനാശാസ്യത്തിനായി ഓരോ കസ്റ്റമേഴ്‌സില്‍ നിന്നും മൂവായിരം രൂപയാണ് ഈടാക്കിയിരുന്നതെന്ന് ജീവനക്കാരികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സ്പായിലെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ചീലി രാമചന്ദ്ര പ്രസാദ് (43) എന്ന കസ്റ്റമറിനെ ജീവനക്കാരിക്കൊപ്പം കണ്ടെത്തിത്. സ്പായില്‍ നിന്ന് ഏഴായിരം രൂപയും ഐ ഫോണ്‍ അടക്കം മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കാശിറെഡ്ഡി അരുണ്‍ കുമാര്‍, രാഹുല്‍ എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























