ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

രാജ്യത്ത് നടക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾക്കു പിന്നിൽ കലാപം സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രം ആണെന്ന് കടുത്ത വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. വാചസ്പതി വ്യക്തമാക്കുന്നത് അനുസരിച്ച്, ജൻ സി തലമുറയുടെ പേരിൽ വിദേശരാജ്യങ്ങളിൽ നടന്ന ഭരണവിരുദ്ധ കലാപങ്ങൾ ഇപ്പോൾ ഇന്ത്യയിലും പകർത്താൻ ശ്രമിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് പ്രതികരിക്കുകയായിരുന്നു.
ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ....
ഇയാളുടെ ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. മറ്റെവിടെയോ ജൻ സി തലമുറ ഭരണകൂടത്തിനെതിരെ കലാപം അഴിച്ചു വിട്ടത് കണ്ട് അത് ഭാരതത്തിൽ നടത്താം എന്ന് പകൽ കിനാവ് കണ്ട് നടക്കുകയാണ് ഇയാൾ. വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ തെളിഞ്ഞതാണ്.
എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ഇതിനുള്ള സഹായം തേടിയാണ് ഇയാൾ നിർണ്ണായക സമയങ്ങളിൽ എല്ലാം ഇവിടെ നിന്ന് മുങ്ങി വിദേശത്ത് പൊങ്ങുന്നത്. പക്ഷേ ഈ രാഷ്ട്രത്തിന് അപാര സൗഭാഗ്യം ഉള്ളത് കൊണ്ട് ഇതൊന്നും വിജയിക്കുന്നില്ല എന്ന് മാത്രം. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ കോൺഗ്രസ് എന്ന പ്രസ്ഥാനം പാഠ പുസ്തകങ്ങളിൽ മാത്രമായി ഒതുങ്ങുന്ന കാലം വിദൂരമല്ല.
https://www.facebook.com/Malayalivartha

























