യുവാവിന്റെ പോക്കറ്റില്‍ സൂക്ഷിച്ച ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് മിഠായിത്തെരുവില്‍ യുവാവിന്റെ പോകെറ്റില്‍ സൂക്ഷിച്ച ജിയോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കാലിന്റെ തുടയില്‍ പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജോലി ചെയ്യുന്ന കടയുടമയുടെ കൈക്കും പൊള്ളലേറ്റു.
കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി ഇസ്മഈലിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മിഠായിത്തെരുവിലെ ചെരിപ്പുകടയിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ഇസ്മഈല്‍. ജീന്‍സിന്റെ കീശയിലിട്ട ഫോണ്‍ ചെറിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു. ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിപ്പോയി.
ജിയോ കമ്ബനിയുടെ കണക്ഷനോടൊപ്പം കിട്ടുന്ന സാധാരണ ഫോണാണിത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കട്ടിയുള്ള ജീന്‍സ് ധരിച്ചതിനാലാണ് പരിക്ക് സാരമായത്. സ്‌ഫോടനകാരണം എന്താണെന്ന് വ്യക്തമല്ല. ഇതേ പോകെറ്റില്‍ മറ്റൊരു നോകിയ ഫോണുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























