മൂന്നുദിവസത്തെ പ്രത്യേക വാക്‌സിനേഷന് ഇന്ന് തുടക്കം....പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കും... നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സിനെത്തിക്കാന്‍ തീരുമാനം

മൂന്നുദിവസത്തെ പ്രത്യേക വാക്‌സിനേഷന് ഇന്ന് തുടക്കം....പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കും...
സംസ്ഥാനത്ത് ഊര്‍ജ്ജിത വാക്‌സീനേഷന്റെ ഭാഗമായി മൂന്നുദിവസത്തെ പ്രത്യേക വാക്‌സീനേഷന് ഇന്ന് തുടക്കം.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നോക്ക ജില്ലകളിലും എല്ലാവരെയും വാക്‌സീനേഷനെത്തിക്കാന്‍ താഴേത്തട്ടില്‍ കര്‍ശന നിര്‍ദേശമുണ്ട്.
പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണുകളില്‍ മുഴുവന്‍ പരിശോധന നടത്തി രോഗമില്ലാത്തവര്‍ക്കെല്ലാം വാക്‌സീന്‍ നല്‍കുകയാണ്.
ആഗസ്ത് 31 നകം സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്ബൂര്‍ണ്ണ ആദ്യ ഡോസ് വാക്‌സീനേഷനെന്നതാണ് ദൗത്യം.
"
https://www.facebook.com/Malayalivartha

























