ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിൽ;ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘത്തിന്റെ കണ്ടത്തെൽ ഞെട്ടിക്കുന്നത്

കേരളത്തെ ഞെട്ടിച്ച് വീണ്ടും കണ്ണൂർ...കേരളത്തിലും ഐ .എസിന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തു വരുന്നതിനിടയിൽ ഈ വിവരം അത്യന്തം ഞെട്ടിക്കുന്നതാണ്. ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിലായിരിക്കുന്നു . ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.
യുവതികളെ പിടികൂടിയത്ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം . ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു.ഓഗസ്റ്റ് 4ന് ഇവരുടെസംഘത്തിലുള്ള അമീർ അബ്ദുൾ റഹ്മാനെ മംഗലാപുരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് നിരവധി സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുകഴിഞ്ഞ മാർച്ച് മുതൽ യുവതികൾ. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്.
അതേസമയം കേരളത്തിലും കർണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിർണായകസാന്നിധ്യമുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) റിപ്പോർട്ട് പുറത്ത് വന്നിട്ട് ഒരു വർഷം ആകുമ്പോൾ ഇത്തരത്തിലുള്ള അറസ്റ്റുകൾ വളരെയധികം ഭീതിയുണർത്തുന്നു . .
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഐ.എസ്. പ്രവർത്തനമുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും എൻ.ഐ.എ.യും മുന്പും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭ കേരളത്തിലും ഐഎസ് ഉണ്ടെന്ന് വെളിപ്പെടുത്തിയപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു.
കേരളത്തിൽനിന്നുള്ള ഒട്ടേറെ യുവാക്കൾ അഫ്ഗാനിസ്താനിലെ ഐ.എസ്. താവളങ്ങളിലുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം താലിബാൻ അഫ്ഗാനിസ്ഥാനെ പിടിച്ചടക്കിയ തോടെ നിരവധി ഐഎസ് പ്രവർത്തകരെ മോചിപ്പിച്ചിരുന്നു.
അൽ ഖായിദയുടെ ദക്ഷിണേഷ്യൻ ഘടകമായ അൽഖായിദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റിന്റെ ഇരുന്നൂറോളം ഭീകരർ ഇന്ത്യയുൾപ്പെടുന്ന ഈ മേഖലയിൽ ആക്രമണത്തിന് പദ്ധതിയിടുന്നെന്നും യു.എൻ. റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടായിരുന്നു. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് എ.ക്യു.ഐ.എസ്. അംഗങ്ങൾ.
ഉസാമ മഹ്മൂദ് നയിക്കുന്ന ഈ സംഘടന മുൻതലവൻ അസിം ഉമറിന്റെ കൊലപാതകത്തിനുപ്രതികാരമായി ദക്ഷിണേഷ്യയിലുടനീളം ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്നാണ് റിപ്പോർട്ട്അന്ന് ചൂണ്ടിക്കാണിച്ചത്.
ഐ.എസിന്റെ ഇന്ത്യൻ ഘടകത്തിന് 'ഹിന്ദ് വിലായാ' എന്നാണു പേര്. 2019 മേയ് 10-ലെ സംഘടനയുടെ പ്രഖ്യാപനമനുസരിച്ച് 180-നും 200-നുമിടയ്ക്ക് അംഗങ്ങളാണ് അതിലുള്ളത്.
https://www.facebook.com/Malayalivartha

























