അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ എ റഹീം

പൊരുതുന്ന അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവജന സംഘടനയായ ഡി വൈ എഫ് ഐ. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ് ചരിത്രത്തിലുടനീളം താലിബാനെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം പറയുന്നു.
അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ മാനവ സൗഹൃദ സദസുകള്‍ ഡി വൈ എഫ് ഐ സംഘടിപ്പിക്കുമെന്നും എ എ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഓഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ സൈന്യത്തില്‍ നിന്നും താലിബാന്‍ അധികാരം പിടിച്ചെടുത്തത്. തുടര്‍ന്ന് കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന്‍ നീക്കം ചെയ്ത് താലിബാന്റെ കൊടി നാട്ടി. അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാണ് അറിയപ്പെടുമെന്നും താലിബാന്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























