മീന്‍കച്ചവടക്കാരനായ വയോധികനെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

മീന്‍കച്ചവടക്കാരനായ വയോധികനെ പൊന്തക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപം രാവിലെ എട്ട് മണിയോടെയാണ് മൃത ശരീരം കണ്ടത്. ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. കച്ചവട ആവശ്യത്തിനായി ഇയാള്‍ തൊടുപുഴയിലെ ലോഡ്ജിലാണ് സ്ഥിര താമസം.
മൃതദേഹത്തില്‍ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നും കത്തിയും കണ്ടെത്തി. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളില്‍ താമസിക്കുന്ന ചില ആളുകളും തമ്മില്‍ ഇന്നലെ രാത്രി അടി പിടിയുണ്ടായതായി വിവരമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha

























