'ആഹാ ആ വാരി വിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം'!! വര്‍ഗീയ പ്രതികരണങ്ങളെപ്പറ്റി ഗായിക സിതാര കൃഷ്ണ കുമാര്‍

വര്‍ഗീയ വിഷം കലര്‍ന്ന പ്രതികരണങ്ങളുമായി ഫേസ്ബുക്കില്‍ കമന്റ് ബോക്സില്‍ എത്തുന്നവരുടെ വെറുപ്പിനും ഭാഷയ്ക്കുമുള്ള സാമ്യം ചൂണ്ടിക്കാട്ടി ഗായിക സിതാര കൃഷ്ണ കുമാര്‍. ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഘാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ വന്ന രണ്ടു കമന്റുകളുടെ ചിത്രം സഹിതമാണ് സിതാരയുടെ പോസ്റ്റ്.
പോസ്റ്റ് ഇങ്ങനെ: ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഘാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ ഇതേ പേജില്‍ വന്ന രണ്ടു കമന്റുകള്‍ ആണ്!! ആഹാ ആ വാരി വിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം!!
പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ!! സത്യസന്ധമായി മനസ്സില്‍ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതില്‍ രാജ്യവും, നിറവും, ജാതിയും,മതവും പക്ഷവും ഒന്നും നോക്കാറില്ല,
മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ!! നിങ്ങള്‍ക്ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ ആ നിമിഷം ശത്രുത!!! ഇതെന്തുപാട്!! കണ്ണും കാതും കൂടെ മനസ്സും തുറന്നു വച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക!!!
https://www.facebook.com/Malayalivartha

























