കോട്ടയം വൈക്കം ചെമ്മനാകരിയിൽ കോൾഡ് കേസിനു സമാനമായ സംഭവം; മീൻ കുളത്തിനായി വൃത്തിയാക്കിയ ചതുപ്പ് നിലത്തിൽ നിന്നും തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി...!! തലയോട്ടിയ്ക്കും എല്ലിൻ കഷണത്തിനും മാസങ്ങൾ പഴക്കമുണ്ടെന്ന് സംശയിക്കുന്നു; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

വൈക്കത്തെ ചതുപ്പ് നിലത്തിൽ പൃഥ്വിരാജിന്റെ കോൾഡ് കേസ് സിനിമയ്ക്കു സമാനമായ രീതിയിൽ തലയോട്ടി കണ്ടെത്തി. മീൻ വളർത്താൻ ചതുപ്പ് നിലം വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.
പൃഥ്വിരാജിന്റെ സിനിമയായ കോൾഡ് കേസിനു സമാപനമായ സംഭവങ്ങളാണ് ഇപ്പോൾ വൈക്കത്ത് ഉണ്ടായിരിക്കുന്നത്. കോൾഡേ കേസിൽ ചതുപ്പ് നിലത്തിൽ നിന്നും ലഭിച്ച തലയോട്ടി പരിശോദിച്ചാണ് കേസിന് തുമ്പുണ്ടാക്കിയത്.
വൈക്കം ചെമ്മനാകരിയിൽ മീൻകൃഷിക്കായി വൃത്തിയാക്കിയ ചതുപ്പ് നിലത്തിലാണ് തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിയ്ക്കും
എല്ലിൻ കഷണത്തിനും മാസങ്ങൾ പഴക്കമുണ്ടെന്നു സംശയിക്കുന്നു. മീൻകുളത്തിനായി ഇവിടെ വൃത്തിയാക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തിയത്. തുടർന്നു സ്ഥലം ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്നു, തലയോട്ടിയും അവശിഷ്ടങ്ങളും കസ്റ്റഡിയിൽ എടുത്തു. സ്ഥലത്ത് പൊലീസ് ബന്തവസ് ഏർപ്പെടുത്തി. രാത്രിയായതു കൊണ്ടു തന്നെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ബൂധനാഴ്ച മാത്രമേ നടക്കൂ.
തലയോട്ടിയും അസ്ഥികൂടവും ഇവിടെ എങ്ങിനെ എത്തി എന്നത് അടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























