തിരിച്ചുവരവിന് കളമൊരുങ്ങുന്നു.... സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണൻ! തിരിച്ചുവരവ് ഉടനോ?

കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമോ എന്ന ചോദ്യങ്ങൾ ഏറെ കാലമായി ഉയർന്ന് കേൾക്കുന്നതാണ്. എന്നാലിപ്പോൾ അത് സംഭവിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോള പുറത്ത് വരുന്നത്.
പാർട്ടി സമ്മേളനങ്ങൾക്ക് മുൻപായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. സംസ്ഥാന സമിതിയാകും ഈ വിഷയത്തിൽ തീരുമാനം സ്വീകരിക്കുകയെന്നും വാർത്തകൾ ലഭിച്ചിട്ടുണ്ട്.
ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്താന്‍ കളമൊരുങ്ങുന്നു എന്ന് വേണം കരുതാൻ. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനമെടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്.
2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. പകരം ആക്റ്റിങ് സെക്രട്ടറിയായി എ. വിജയരാഘവനെ നിയമിച്ചു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചുവരുമെന്നുള്ള അഭ്യൂഹമാണ് സംസ്ഥാന സമതിയുമായി ബന്ധപ്പെട്ട് ശക്തമായി പ്രചരിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നും വാര്‍ത്തയുണ്ട്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നത്. മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കാരണമായി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കാര്യങ്ങള്‍, ബിനീഷ് കോടിയേരിയെ ആസൂത്രിതമായി കേസില്‍ പെടുത്തിയതാണെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു.
കോടിയേരിയെ ഇനിയും മാറ്റി നിര്‍ത്തുന്നതില്‍ കാര്യമില്ലെന്ന ചിന്തയും ശക്തമായി ഉയരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി തിരിച്ചു വരും എന്ന സൂചന ഇപ്പോൾ കനക്കുന്നത്.
ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കും. അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനോട് മുന്നോടിയായിട്ടാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടു വരുന്നത്.
സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ജനുവരിയിലാകും നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ നിന്ന് റാലികളും പൊതു യോഗങ്ങളും ഒഴിവാക്കും. സമ്മേളനം നടക്കുന്ന ഹാളുകളിൽ കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കും.
അതേസമയം, ബ്രാഞ്ച് സമ്മേളനങ്ങൾ അടുത്ത മാസം രണ്ടാം ആഴ്‌ച മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ അറിയിച്ചു. ഓണം അവധിക്ക് ശേഷം രണ്ട് ദിവസങ്ങളിലായി എല്ലാ ജില്ലാ കമ്മിറ്റി യോഗങ്ങളും ചേരും. നിലവിൽ കൊവിഡ് പശ്ചാത്തലമുളളതുകൊണ്ടാണ് ജില്ലാ കമ്മിറ്റി തീയതി തീരുമാനിക്കാത്തത്.
ജില്ലാ സമ്മേളനങ്ങൾ ജനുവരി മാസത്തിലാകും ചേരുക. എല്ലാ സമ്മേളനങ്ങളും കൊവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ അനുസരിച്ചാകും നടത്തുക. ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത് ഫെബ്രുവരി മാസത്തിൽ എറണാകുളം ജില്ലയിലാകും.
അടുത്തവർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത് കണ്ണൂരാണ്. സമ്മേളനത്തിൽ എല്ലാവിധ ജനങ്ങൾക്കും പ്രാതിനിധ്യം നൽകണമെന്നും മന്ത്രിമാരടക്കം പാർട്ടി നയം പ്രാവർത്തികമാക്കണമെന്നും എ.വിജയരാഘവൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























