'സ്വന്തം ബിസിനസും വേണം, എം.എൽ.എയായി ഇരിക്കണം, ഭരണത്തിന്‍റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല. മുരളീധരൻ എം.പി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുത്...' നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി
ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇപ്പോഴിതാ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി രംഗത്ത് എത്തിയിരിക്കുകയാണ്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറയുകയുണ്ടായി.
സ്വന്തം ബിസിനസും വേണം, എം.എൽ.എയായി ഇരിക്കണം, ഭരണത്തിന്‍റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്‍റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്തമാക്കണം. അൻവറിന്‍റെ ചെയ്തികൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം. നിലമ്പൂരിൽ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതോടൊപ്പം തന്നെ മാധ്യമപ്രവർത്തകനോടുള്ള മോശം പരാമർശത്തിൽ അൻവർ മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























