Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

മന്ത്രിമാർ ഉറപ്പുനൽകി; അൽഫോൻസ്യ വിഷയത്തിൽ സമരം അവസാനിപ്പിച്ച് ആക്ഷൻ കൗൺസിൽ

24 AUGUST 2021 03:16 PM IST
മലയാളി വാര്‍ത്ത

ആറ്റിങ്ങലിൽ അൽഫോൻസ്യ എന്ന മത്സ്യത്തൊഴിലാളിയുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് നടത്തിവന്ന സമരം അഞ്ചുതെങ്ങ് ഫെറോന സെന്റർ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയും ഗതാഗതമന്ത്രി ആന്റണി രാജുവും ആക്ഷൻ കൗൺസിൽ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

അൽഫോൻസ്യക്കെതിരായ കേസ് പിൻവലിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രിമാർ ചർച്ചയിൽ ഉറപ്പുനൽകി. വഴിയോര കച്ചവട നിയമം ലംഘിക്കുന്ന ഒരു നടപടിയും ഉദ്യോഗസ്ഥർ കൈക്കൊള്ളരുത് എന്ന് കർശന നിർദ്ദേശം നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകൾ അടക്കമുള്ളവർക്ക് സംരക്ഷണം ഉറപ്പുവരുത്തും. പൊലീസിൽ നിന്ന് പ്രതികൂല നടപടി ഉണ്ടാകുന്നു എന്ന പരാതി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് മന്ത്രിമാർ വ്യക്തമാക്കി.

ആറ്റിങ്ങൽ നഗരസഭയിലെ നിലവിലെ മാർക്കറ്റിന്റെ അവസ്ഥ, മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ സ്ഥിതി തുടങ്ങിയവ സംബന്ധിച്ച പഠന റിപ്പോർട്ട് നഗരസഭയ്ക്ക് കൈമാറും. മത്സ്യത്തൊഴിലാളികൾക്ക് സ്വൈര്യമായും ന്യായമായും നിയമപരമായും വഴിയോരക്കച്ചവടം നടത്താനുള്ള സാഹചര്യം ഉറപ്പുവരുത്താൻ ഫിഷറീസ് മന്ത്രി സജി ചെറിയാനെ കൂടി ഉൾപ്പെടുത്തി ജില്ലാതല യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി.

ഈ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്ത ആക്ഷൻ കൗൺസിൽ പ്രതിനിധികളായ വെരി. റവ. ഫാ. ജസ്റ്റിൻ ജൂഡിൻ, റവ. ഫാ. ലൂസിയാൻ തോമസ്, ജൂഡ് ജോർജ് തുടങ്ങിയവർ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends