Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്‌പീക്കറുടെ പത്തി നോക്കി ശ്രീജിത്ത് പണിക്കരുടെ അടി! വാരിയൻകുന്നനെ വലിച്ചു കീറി പണിക്കർ...

24 AUGUST 2021 05:31 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ഒരു പ്രധാന ചർച്ചാ വിഷയമാണ് മലബാർ കലാപവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. വാരിയംകുന്നനെ ഭ​ഗത് സിം​ഗുമായി ഉപമിച്ചത് മുതലാണ് ഇത് കൂടുതൽ സ്ഫോടക ശേഷിയോടെ പൊട്ടിത്തെറിക്കാൻ തുടങ്ങിയത്. ഇതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പുറത്ത് വന്നത്.

മലബാർ കലാപത്തിലെ മുഖ്യപങ്കു വഹിച്ച വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിംഗിനോട് ഉപമിച്ച സ്‌പീക്കർ എം.ബി രാജേഷിന്റെ പ്രസ്‌താവനക്ക് ഇപ്പോൾ മറുപടിയുമായി ശ്രീജിത്ത് പണിക്കർ എത്തിയതാണ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. ഇരുവരുടെയും മരണത്തെ താരതമ്യം ചെയ്‌തതിൽ ചരിത്രപരമായ പൊരുത്തക്കേടുകളുണ്ടെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആഞ്ഞടിക്കുകയാണ്.

വെടിവച്ച് കൊല്ലണമെന്ന് വാരിയൻകുന്നൻ പറഞ്ഞതിന് ഏതെങ്കിലും രേഖകളോ ദൃക്‌സാക്ഷികളോ ഇല്ല, എന്നാൽ ഭഗത് സിംഗ് പഞ്ചാബ് ഗവർണറോട് കത്തിലൂടെ തന്നെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെട്ടതിന് രേഖയുണ്ടെന്ന് പണിക്കർ സാക്ഷ്യപ്പെടുത്തുന്നു.

ഭഗത്‌സിംഗ് ദേശസ്‌നേഹിയായിരുന്നു. ഇന്ത്യക്കു വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചത്, എന്നാൽ വാരിയൻകുന്നൻ തു‌ർക്കിക്കായാണ് പ്രവർത്തിച്ചതെന്നും ശ്രീജിത്ത് പണിക്കർ പോസ്‌റ്റിൽ പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂ‌ർണരൂപം ഇങ്ങനെയാണ്...

എം ബി രാജേഷ് അറിയാൻ.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താങ്കൾ ഭഗത് സിങ്ങുമായി താരതമ്യം ചെയ്തതിനു ശേഷം നൽകിയ വിശദീകരണം ശ്രദ്ധിച്ചു; ഇരുവരുടെയും മരണമാണ് താങ്കൾ താരതമ്യം ചെയ്തതെന്ന്. അതിൽ ചരിത്രപരമായ ചില പ്രശ്നങ്ങൾ വീണ്ടുമുണ്ട്.

തന്റെ കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലണമെന്ന് വാരിയംകുന്നൻ പറഞ്ഞെന്ന വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഏതെങ്കിലും ചരിത്രപുസ്തകം, അല്ലെങ്കിൽ ദൃക്സാക്ഷി, അല്ലെങ്കിൽ രേഖ അടിസ്ഥാനപ്പെടുത്തി ഇക്കാര്യം സമർത്ഥിക്കാമോ? 1921 എന്ന സിനിമയുടെ തിരക്കഥ എന്തായാലും റഫറൻസ് അല്ലല്ലോ.

ഖിലാഫത്ത് ഇന്ത്യയുടെ വിഷയമല്ലെന്നും, തനിക്ക് ഖിലാഫത്തുമായി ഒരു ബന്ധവും ഇല്ലെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞ വാരിയംകുന്നനാണോ കണ്ണു കെട്ടാതെ തന്നെ വെടിവച്ചു കൊല്ലാൻ ആവശ്യപ്പെടുന്നത്? നല്ല കഥ!

മെക്കയിലേക്ക് പോകുക എന്നൊരു ഉപാധി ബ്രിട്ടീഷുകാർ വാരിയംകുന്നന് നൽകി എന്നതിനും ഒരു റഫറൻസ് നൽകുമോ? ഭഗത് സിങ്ങിന്റെ കാര്യം അങ്ങനെയല്ല. ഒന്നാമതായി ഭഗത് സിങ്ങിന് നീതിപൂർവ്വമായ വിചാരണ പോലും ലഭിച്ചില്ല. വിലങ്ങ് ധരിച്ച് വിചാരണ നേരിടണമെന്ന ഉത്തരവിനെ അംഗീകരിക്കാത്ത ഭഗത് സിങ് വിചാരണയിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനിച്ചത്.

വിചാരണയ്ക്കായി ഉണ്ടാക്കിയത് നിയമപരമായ അംഗീകാരമില്ലാത്ത ട്രിബ്യൂണൽ ആയിരുന്നു. തന്നെ വെടിവച്ചു കൊല്ലാൻ ഭഗത് സിങ് ആവശ്യപ്പെട്ടതിന് ചരിത്രരേഖയുണ്ട്; അദ്ദേഹം പഞ്ചാബ് ഗവർണർക്ക് അയച്ച കത്ത്. ഇതൊന്നും തന്നെ വാരിയംകുന്നന്റെ കാര്യത്തിൽ ഇല്ല.

മരണത്തിലെ സമാനത കൊണ്ട് ആൾക്കാർ തുല്യരാകുന്നു എന്നതൊക്കെ ബാലിശമായ വാദമാണ്. നിർഭയ കേസിലെ പ്രതിയും ഭഗത് സിങ്ങും തൂക്കിക്കൊല്ലപ്പെട്ടു എന്നതുകൊണ്ട് അവർ സമന്മാർ ആകുന്നില്ലല്ലോ. മഹാത്മാ ഗാന്ധിയും അജ്മൽ കസബും യേർവാദാ ജയിലിലെ തടവുകാർ ആയിരുന്നു എന്നതു കൊണ്ട് അവരും സമന്മാർ ആകുന്നില്ലല്ലോ.

ഭഗത് സിങ് ഒരു ദേശസ്‌നേഹിയായിരുന്നു. അദ്ദേഹം തുർക്കിക്കു വേണ്ടിയല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. അദ്ദേഹം സ്ഥാപിക്കാൻ ആഗ്രഹിച്ച രാജ്യം സ്വതന്ത്ര ഭാരതം ആണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അദ്ദേഹം ആരെയും മതപരിവർത്തനത്തിന് വിധേയമാക്കിയില്ല.
അവിടെയാണ് വ്യത്യാസം.

അതേസമയം, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിം​ഗിനൊപ്പം ആണെന്ന നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ അഭിപ്രായ പ്രകടനത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ നേരത്തേയും രം​ഗത്ത് എത്തിയിട്ടുണ്ടായിരുന്നു.

അജ്മൽ കസബിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും കയ്യിൽ തോക്ക് ഉണ്ടായിരുന്നു എന്നതുകൊണ്ട്‌ അവർക്ക് ഒരേസ്ഥാനം ആവില്ലല്ലോ എന്ന് ചോദിച്ച ശ്രീജിത്ത് നേർക്കുനേർ ബ്രിട്ടീഷുകാർ വരുമെന്ന സാഹചര്യത്തിൽ ഭഗത്‌ സിം​ഗും വാരിയംകുന്നനും പ്രതികരിച്ചത് എങ്ങനെയെന്ന് നോക്കണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 minutes ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (19 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (26 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (42 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (1 hour ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (13 hours ago)

Malayali Vartha Recommends